TRENDING:

'പെട്രോൾ പമ്പിന് അപേക്ഷിച്ചയാളും പിപി ദിവ്യയുടെ ഭർത്താവും അടുത്ത സുഹൃത്തുക്കൾ'; കെ. സുരേന്ദ്രൻ

Last Updated:

പെട്രാൾ പമ്പ് പി പി ദിവ്യയുടെ കുടുംബത്തിനുവേണ്ടിയാണോ എന്ന സംശയം ബലപ്പെടുകയാണെന്നും അദേഹം പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നവീൻ ബാബുവിനെതിരായ അഴിമതി ആരോപണത്തിൽ പറയുന്ന പെട്രാൾ പമ്പ് പി പി ദിവ്യയുടെ കുടുംബത്തിനുവേണ്ടിയാണോ എന്ന സംശയം ബലപ്പെടുകയാണെന്ന് ബിജെപി സംസ്ഥാന പ്രസി‍ന്റ് കെ സുരേന്ദ്രൻ. പെട്രോൾ പമ്പിന് അപേക്ഷിച്ചയാളും പിപി ദിവ്യയുടെ ഭർത്താവും ഏറ്റവും അടുത്ത സുഹൃത്തുക്കളാണെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
advertisement

കുറിപ്പിന്റെ പൂർണ്ണരൂപം:

ഇവിടെ നാം കാണാതെ പോകുന്ന ഒരു വസ്തുതയുണ്ട്. പെട്രോൾ പമ്പിന് അപേക്ഷിച്ചയാളും പി. പി. ദിവ്യയുടെ ഭർത്താവും ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്. ഈ പമ്പു തന്നെ ദിവ്യയുടെ കുടുംബത്തിനുവേണ്ടിയാണോ എന്ന സംശയം ബലപ്പെടുകയാണ്. നിയമങ്ങൾ ലംഘിച്ചുകൊണ്ടുള്ള അനുമതിക്കാണ് ദിവ്യ സമ്മർദ്ദം ചെലുത്തിയത് എന്ന സംശയം പരാതിക്കാരന്റെ വാക്കുകളിൽ ഒളിഞ്ഞുകിടപ്പുണ്ട്.

advertisement

റോഡിൽ വളവുള്ള സ്ഥലത്ത് സുരക്ഷാ കാരണങ്ങളാൽ പെട്രോൾ പമ്പ് അനുവദിക്കാനാവില്ല. ട്രാൻസ്ഫർ ആയി പോകുന്ന പോക്കിൽ എഡിഎമ്മിന് ഒരു പണി കൊടുത്തതായി സംശയിക്കാനുള്ള എല്ലാ ന്യായങ്ങളുമുണ്ട്. ക്ഷണിക്കാതെ യാത്രയയപ്പിനു വന്നതിനും പരാതിക്കും പിന്നിൽ ഗൂഡാലോചന മണക്കുന്നു. ശരിയായ അന്വേഷണം കേരളം ആഗ്രഹിക്കുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എഡിഎമ്മിന്റെ മരണത്തിനു പിന്നിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പിപി ദിവ്യയുടെ പങ്ക് അന്വേഷണ വിധേയമാകണമെന്നും സുരകേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. ക്ഷണിക്കാതെ യാത്രയപ്പു ചടങ്ങിനെത്തി മനപ്പൂർവ്വം തങ്ങളുടെ വരുതിയിൽ നിൽക്കാത്ത ഒരുദ്യോഗസ്ഥനെ ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ പരസ്യമായി ആക്ഷേപിക്കുയായിരുന്നു പി പി ദിവ്യ. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ നിയമനടപടി വേണം. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവെച്ച് അവർ നിയമനടപടി നേരിടണം. അവർക്കെതിരെ ആത്മഹത്യാപ്രേരണയ്ക്കും നരഹത്യയ്ക്കും കേസ്സെടുക്കണം. ജില്ലാ കളക്ടറുടെ മൊഴിയെടുക്കണം അടിയന്തിരമായി. സിപിഎം നേതാക്കൾ നിരന്തരമായി നടത്തുന്ന ഭീഷണിയും അപവാദപ്രചാരണവും ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുകയാണ് കേരളത്തിലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പെട്രോൾ പമ്പിന് അപേക്ഷിച്ചയാളും പിപി ദിവ്യയുടെ ഭർത്താവും അടുത്ത സുഹൃത്തുക്കൾ'; കെ. സുരേന്ദ്രൻ
Open in App
Home
Video
Impact Shorts
Web Stories