TRENDING:

ശബരിമല ദര്‍ശനം: സുരേന്ദ്രന്റെ ഹര്‍ജി മജിസ്‌ട്രേറ്റ് കോടതിയും തള്ളി

Last Updated:

പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്ന ജാമ്യ വ്യവസ്ഥയില്‍ ഇളവു വരുത്തണമെന്നായിരുന്നു സുരേന്ദ്രന്റെ ഹര്‍ജിയിലെ പ്രധാന വാദം. നേരത്തെ ഇതേ ആവശ്യമുന്നയിച്ച് സുരേന്ദ്രന്‍ ഹൈക്കോടതിയെയും സമീപിച്ചിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
റാന്നി: ശബരിമല ദര്‍ശനത്തിന് പോകാന്‍ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ നല്‍കിയ ഹർജി റാന്നി കോടതിയും തള്ളി. പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്ന ജാമ്യ വ്യവസ്ഥയില്‍ ഇളവു വരുത്തണമെന്നായിരുന്നു സുരേന്ദ്രന്റെ ഹര്‍ജിയിലെ പ്രധാന വാദം. നേരത്തെ ഇതേ ആവശ്യമുന്നയിച്ച് സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കൊലക്കേസ് പ്രതികള്‍ വരെ ശബരിമലയില്‍ പോകുന്നുണ്ടെന്ന് സുരേന്ദ്രന്റെ അഭിഭാഷകന്‍ വാദിച്ചെങ്കിലും അവര്‍ പോകട്ടെ, സുരേന്ദ്രന്‍ പോകേണ്ടെന്നായിരുന്നു ഹൈക്കോടതിയുടെ പ്രതികരണം. ശബരിമലയില്‍ പോകുന്നത് സംഘര്‍ഷം ഉണ്ടാക്കാനല്ലേയെന്നും കോടതി ചോദിച്ചിരുന്നു.
advertisement

സുരേന്ദ്രന്റെ ഹര്‍ജി തള്ളിയ ഹൈക്കോടതി പത്തനംതിട്ട ജില്ലാ മജിസ് ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് സുരേന്ദ്രന്‍ പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്.

Also Read 'സുരേന്ദ്രന്‍ അങ്ങിനെ ശബരിമലയില്‍ പോകണ്ട': ഹര്‍ജി ഹൈക്കോടതി തളളി

ശബരിമല അക്രമസംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സുരേന്ദ്രന് പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെയായിരുന്നു ഹൈക്കോടതിയും റാന്നി ഗ്രാമ ന്യായാലയവും ജാമ്യം അനുവദിച്ചത്.

ശബരിമല സന്നിധാനത്ത് പേരക്കുട്ടിയുടെ ചോറൂണിനായി എത്തിയ തൃശൂര്‍ സ്വദേശിനിയായ ലളിതയെ വധിക്കുവാന്‍ ഗൂഢാലോചന നടത്തിയ കേസിലാണ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമല ദര്‍ശനം: സുരേന്ദ്രന്റെ ഹര്‍ജി മജിസ്‌ട്രേറ്റ് കോടതിയും തള്ളി