'സുരേന്ദ്രന്‍ അങ്ങിനെ ശബരിമലയില്‍ പോകണ്ട': ഹര്‍ജി ഹൈക്കോടതി തളളി
Last Updated:
കൊലക്കേസ് പ്രതികള്‍ വരെ ശബരിമലയില്‍ പോകുന്നുണ്ടെന്ന് സുരേന്ദ്രന്റെ അഭിഭാഷകന്‍ വാദിച്ചെങ്കിലും അവര്‍ പോകട്ടെ, സുരേന്ദ്രന്‍ പോകേണ്ടെന്നും കോടതി വ്യക്തമാക്കി
കൊച്ചി: ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കി ശബരിമല ദര്‍ശനത്തിന് അനുമതി നല്‍കണമെന്ന ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ ആവശ്യം ഹൈക്കോടതി തള്ളി. കൊലക്കേസ് പ്രതികള്‍ വരെ ശബരിമലയില്‍ പോകുന്നുണ്ടെന്ന് സുരേന്ദ്രന്റെ അഭിഭാഷകന്‍ വാദിച്ചെങ്കിലും അവര്‍ പോകട്ടെ, സുരേന്ദ്രന്‍ പോകേണ്ടെന്നും കോടതി വ്യക്തമാക്കി. പോകുന്നത് സംഘര്‍ഷം ഉണ്ടാക്കാനല്ലേയെന്നും കോടതി ചോദിച്ചു. ശബരിമലയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സുരേന്ദ്രന് പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് ഹൈക്കോടതി സുരേന്ദ്രന് ജാമ്യം അനുവദിച്ചത്.
മകരവിളക്ക് ദര്‍ശനത്തിനായി ശബരിമലയിലേക്ക് പോകാന്‍ അനുവദിക്കണമെന്നായിരുന്നു സുരേന്ദ്രന്റെ ഹര്‍ജിയിലെ ആവശ്യം. ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന്റെ റിപ്പോര്‍ട്ടും ആവശ്യപ്പെട്ടിരുന്നു.
അതേസമയം സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സുരേന്ദ്രന്‍ ശബരിമലയില്‍ പോകുന്നതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു. സുരേന്ദ്രന്റെ ഹര്‍ജി തള്ളിയ ഹൈക്കോടതി പത്തനംതിട്ട ജില്ലാ മജിസ് ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും കോടതി ഉത്തരവിട്ടു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 15, 2019 12:19 PM IST