'സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ടിട്ടുള്ള ഉന്നതന്‍റെ പേര് ഇപ്പോൾ പറയുന്നില്ല. നിയമപരമായി പേരുകൾ പുറത്തുവരുന്നതാണ് നല്ലത്. ഇപ്പോൾ പുറത്തുവന്ന വാർത്തകളെക്കുറിച്ച് മുഖ്യമന്ത്രിയോ സിപിഎം നേതാക്കളോ സർക്കാരിനെ അനുകൂലിക്കുന്നവരോ ഒരു വിശദീകരണവും നൽകാൻ തയ്യാറായിട്ടില്ല. ഭരണസംവിധാനമാകെ സ്വർണക്കടത്തിന് സഹായം നൽകിയെന്ന ഞെട്ടിക്കുന്ന വിവരമാണ് കോടതിക്ക് ലഭിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു. സത്യം വെളിപ്പെടുത്താൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
advertisement
തെറ്റ് പറ്റിയെങ്കിൽ അത് ഏറ്റു പറയാൻ മുഖ്യമന്ത്രിയും പാർട്ടി നേതൃത്വം തയ്യാറാകണമെന്ന് കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. അത് ചെയ്യാതെ അന്വേഷണ ഏജൻസികൾക്കെതിരെ പ്രചാരണം നടത്താനാണ് അവരുടെ ശ്രമം. കള്ളക്കടത്ത് ചർച്ചകൾ വഴിതിരിച്ചുവിടാനാണ് സർക്കാർ ശ്രമിക്കുന്നത്. മുഖ്യമന്ത്രി അത് സംബന്ധിച്ച ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുന്നതായും സുരേന്ദ്രൻ ആരോപിച്ചു.
സ്വർണക്കടത്തിലെ റിവേഴ്സ് ഹവാലയ്ക്ക് ഉന്നതരുടെ സഹായമുണ്ടെന്ന ആരോപണമാണ് ബിജെപി ഉയർത്തുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. ഭരണ ഔദ്യോഗിക സംവിധാനങ്ങൾ ഇതിനായി ദുരുപയോഗപ്പെടുത്തിയെന്നും സുരേന്ദ്രൻ ആരോപിച്ചു. മുഖ്യമന്ത്രി കണ്ണൂരിൽ പോയത് പ്രചാരണത്തിനായിട്ടല്ലെന്നും, ഊരാളുങ്കൽ വിവാദത്തിലെ ചർച്ചയ്ക്കാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ആരോപിച്ചു.