TRENDING:

K Swift | കെ സ്വിഫ്റ്റ് ബസിന് അപകടം തുടർക്കഥ; കോഴിക്കോടും മലപ്പുറത്തും അപകടം

Last Updated:

മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത കെ സ്വിഫ്റ്റ് സർവീസുകളിൽ ഒരു ബസ് കല്ലമ്പലത്തുവെച്ച് ലോറിയുമായി തട്ടി അപകടത്തിൽപ്പെട്ടിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: പുതിയതായി ആരംഭിച്ച കെ സ്വിഫ്റ്റ് (KSRTC Swift) സർവീസ് ബസുകൾ അപകടത്തിൽപ്പെടുന്നത് തുടർക്കഥയാകുന്നു. ആദ്യ ദിവസം മുന്നു തവണയാണ് കെ സ്വിഫ്റ്റ് ബസുകൾ അപകടത്തിൽപ്പെട്ടത്. തിരുവനന്തപുരത്തുനിന്ന് (Thiruvananthapuram) കോഴിക്കോടേക്ക് പോയ ബസും കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട സർവീസുമാണ് അപകടത്തിൽപ്പെട്ടത്. മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത കെ സ്വിഫ്റ്റ് സർവീസുകളിൽ ഒരു ബസ് കല്ലമ്പലത്തുവെച്ച് ലോറിയുമായി തട്ടി അപകടത്തിൽപ്പെട്ടിരുന്നു. ഈ അപകടത്തിൽ ബസിന്‍റെ 35000 രൂപ വില വരുന്ന സൈഡ് മിറർ തകരുകയും ചെയ്തു. ബസ് കോഴിക്കോട് ബസ് സ്റ്റാൻഡിന് അടുത്ത് വെച്ച് മറ്റൊരു വാഹനവുമായി തട്ടി വീണ്ടും അപകടത്തിൽപ്പെട്ടു. സൈഡ് ഇൻഡികേറ്ററിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. ഈ അപകടങ്ങളിൽ ആളപയാമൊന്നും ഉണ്ടായില്ല.
k-swift
k-swift
advertisement

അതിനിടെ കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ച മറ്റൊരു കെ സ്വിഫ്റ്റ് ബസും അപകടത്തിൽപ്പെട്ടു. മലപ്പുറം ജില്ലയിലെ ചങ്കുവട്ടിയിൽ വെച്ചാണ് അപകടം ഉണ്ടായത്. കെ സ്വിഫ്റ്റ് ബസിൽ ഒരു സ്വകാര്യ ബസ് ഉരസുകയായിരുന്നു. സൈഡ് ഇൻഡിക്കേറ്ററിന് സമീപം പോറൽ സംഭവിച്ചിട്ടുണ്ട്. ഈ അപകടത്തിലും യാത്രക്കാരിൽ ആർക്കും പരിക്ക് പറ്റിയിട്ടില്ല. അതേസമയം കെ സ്വിഫ്റ്റ് ബസ് ആദ്യ ദിനം തന്നെ തുടർച്ചയായി അപകടത്തിൽപ്പെടുന്നതിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കെ എസ് ആർ ടി സി എം.ഡി ബിജു പ്രഭാകർ ഡിജിപിക്ക് പരാതി നൽകി. മനപൂർവ്വം അപകടമുണ്ടാക്കി കെ സ്വിഫ്റ്റ് സർവീസുകളെ തകർക്കാനാണ് ശ്രമിക്കുന്നതെന്നും, ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നുമാണ് ആവശ്യം. അപകടം ഉണ്ടാക്കിയ ലോറി പിടിച്ചെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.

advertisement

കെ സ്വിഫ്റ്റ് ബസ് ആദ്യ യാത്രയില്‍ അപകടം; 35,000 രൂപ വിലയുള്ള സൈഡ് മിറര്‍ ഇളകി

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സര്‍വീസിന്റെ ആദ്യ യാത്രയില്‍ തന്നെ അപകടം. കല്ലമ്പലത്തിന് സമീപത്തുവെച്ച് ബസിന്റെ സൈഡ് മിറര്‍ ഇളകിപ്പോയി. തിരുവനന്തപുരം തമ്പാനൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ലാഗ് ഓഫ് ചെയ്ത ആദ്യ ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ വൈകിട്ട് തമ്പാനൂരില്‍ നിന്നും പുറപ്പെട്ട ബസ് തിരുവനന്തപുരം കല്ലമ്പലത്തിന് സമീപം അപകടത്തില്‍പ്പെടുകയായിരുന്നു.

അപകടത്തില്‍ ആളപായമോ യാത്രക്കാര്‍ക്കോ പരിക്കോ ഇല്ല. എന്നാല്‍ ഗജരാജ വോള്‍വോ ബസിന്റെ 35,000 രൂപ വിലയുള്ള സൈഡ് മിറര്‍ ഇളകി പോയിട്ടിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ ലെയ്ലാന്‍ഡ് ബസ് എതിരെ വന്ന ലോറിയുടെ സൈഡില്‍ കൂട്ടിയിടിക്കുകയായിരുന്നു. കെഎസ്ആര്‍ടിസി വര്‍ക് ഷോപ്പില്‍ നിന്നും മറ്റൊരു സൈഡ് മിറര്‍ എത്തിച്ചാണ് യാത്ര തുടര്‍ന്നത്.

advertisement

Also Read-KSRTC Swift | സ്വിഫ്റ്റ് കെഎസ്ആർടിസി കുടുംബത്തിലെ പുതിയ കുഞ്ഞെന്ന് മന്ത്രി ആന്റണി രാജു; സർവ്വീസുകൾക്ക് ആരംഭം

ദീര്‍ഘദൂര സര്‍വീസുകള്‍ക്കായാണ് കെഎസ്ആര്‍ടിസി പുതിയ കമ്പനിയായ കെ- സ്വിഫ്റ്റ് സ്ഥാപിച്ചത്. ഇന്നലെയായിരുന്നു ആദ്യ സര്‍വീസിന്റെ ഫ്‌ളാഗ് ഓഫ്. സര്‍ക്കാര്‍ അനുവദിച്ച 100 കോടി കൊണ്ട് വാങ്ങിയ 116 ബസ്സുകളുമായാണ് തുടക്കം, ഇതില്‍ 8 എസി സ്ളീപ്പറും, 20 എസി  സെമി സ്ളീപ്പറും ഉള്‍പ്പെടുന്നു.

ശമ്പളം വിതരണം വൈകുന്നതിൽ കെഎസ്ആർടിസി ജീവനക്കാരുടെ പ്രതിഷേധം ഭയന്ന് കനത്ത് സുരക്ഷാ ക്രമീകരണത്തിലാണ്  ഉദ്ഘാടന ചടങ്ങ് നടത്തിയത്.

advertisement

തിരുവന്തപുരത്തു നിന്ന് ബെംഗ്ലൂരുവിലേക്കായിരുന്നു ആദ്യ സര്‍വീസ് നടത്തുക. ഉദ്ഘാടനത്തോട് അനുബന്ധിച്ച് പ്രത്യേക ഓഫര്‍ തിരുവനന്തപുരം - ബാംഗ്ലൂര്‍ റൂട്ടില്‍ സ്വിഫ്റ്റ് എ.സി സര്‍വ്വീസുകളില്‍ ഓണ്‍ലൈന്‍ മുഖേന www.online.keralartc.com എന്ന വെബ്‌സൈറ്റ് വഴിയും enteksrtc എന്ന mobile app വഴിയും സീറ്റ് ബുക്ക് ചെയ്യുന്ന ആദ്യ യാത്രക്കാര്‍ക്ക് മടക്ക യാത്രാ ടിക്കറ്റ് സൗജന്യമായി നല്‍കുന്നതോടൊപ്പം സമ്മാനവും ആദ്യയാത്രാ സര്‍ട്ടിഫിക്കറ്റും നല്‍കും.

യാത്ര സുഖം, സുരക്ഷിതത്വം, ന്യായമായ നിരക്ക് എന്നിവ കെഎസ്ആര്ടിസി സ്വിഫ്റ്റിലൂടെ അധികൃത‍ര്‍ ഉറപ്പ് നല്‍കുന്നുണ്ട്. കരാര്‍ ജീവനക്കാരാണ്  കെ സ്വിഫ്റ്റിലുള്ളത്. അതേസമയം കെ സ്വിഫ്റ്റിനെതിരെ പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ നൽകിയ കേസില്‍ കോടതിവിധിയുടെ അടിസഥാനത്തിലായിരിക്കും കമ്പനിയുടെ ഭാവി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
K Swift | കെ സ്വിഫ്റ്റ് ബസിന് അപകടം തുടർക്കഥ; കോഴിക്കോടും മലപ്പുറത്തും അപകടം
Open in App
Home
Video
Impact Shorts
Web Stories