• HOME
  • »
  • NEWS
  • »
  • kerala
  • »
  • KSRTC Swift | സ്വിഫ്റ്റ് കെഎസ്ആർടിസി കുടുംബത്തിലെ പുതിയ കുഞ്ഞെന്ന് മന്ത്രി ആന്റണി രാജു; സർവ്വീസുകൾക്ക് ആരംഭം

KSRTC Swift | സ്വിഫ്റ്റ് കെഎസ്ആർടിസി കുടുംബത്തിലെ പുതിയ കുഞ്ഞെന്ന് മന്ത്രി ആന്റണി രാജു; സർവ്വീസുകൾക്ക് ആരംഭം

ശമ്പളം വിതരണം വൈകുന്നതിൽ കെഎസ്ആർടിസി ജീവനക്കാരുടെ പ്രതിഷേധം ഭയന്ന് കനത്ത് സുരക്ഷാ ക്രമീകരണത്തിലാണ് കെ സ്വിഫ്റ്റ് ഉദ്ഘാടന ചടങ്ങ് നടത്തിയത്.

  • Share this:
    തിരുവനന്തപുരം: ദീര്‍ഘദൂര ബസ്സുകള്‍ക്കായുള്ള ആരംഭിച്ച കെഎസ്ആര്‍ടിസി സ്വിഫ്റ്റിന്റെ  (KSRTC Swift ) സര്‍വ്വീസുകള്‍ക്ക് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയനാണ് (Chief Minister Pinarayi Vijayan) ഉദ്ഘാടനം നടത്തിയത്.

    ‌ശമ്പള വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് ഭരണാനുകൂല സംഘടനയടക്കം ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു. സ്വിഫ്റ്റ് ബസുകള്‍ കെഎസ്ആര്‍ടിസി കുടുംബത്തിലെ പുതിയ കുഞ്ഞെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു.

    കെഎസ്ആര്‍ടിസിലെ പ്രതിസന്ധി പരിഹരിക്കാന്‍ ധനവകുപ്പിനോട് അധിക സഹായം തേടിയിട്ടുണ്ടെന്നും ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി.

    ശമ്പളം വിതരണം വൈകുന്നതിൽ കെഎസ്ആർടിസി ജീവനക്കാരുടെ പ്രതിഷേധം ഭയന്ന് കനത്ത് സുരക്ഷാ ക്രമീകരണത്തിലാണ്  ഉദ്ഘാടന ചടങ്ങ് നടത്തിയത്.

    തിരുവന്തപുരത്തു നിന്ന് ബെംഗ്ലൂരുവിലേക്കായിരുന്നു ആദ്യ സര്‍വീസ് നടത്തുക. ഉദ്ഘാടനത്തോട് അനുബന്ധിച്ച് പ്രത്യേക ഓഫര്‍ തിരുവനന്തപുരം - ബാംഗ്ലൂര്‍ റൂട്ടില്‍ സ്വിഫ്റ്റ് എ.സി സര്‍വ്വീസുകളില്‍ ഓണ്‍ലൈന്‍ മുഖേന www.online.keralartc.com എന്ന വെബ്‌സൈറ്റ് വഴിയും enteksrtc എന്ന mobile app വഴിയും സീറ്റ് ബുക്ക് ചെയ്യുന്ന ആദ്യ യാത്രക്കാര്‍ക്ക് മടക്ക യാത്രാ ടിക്കറ്റ് സൗജന്യമായി നല്‍കുന്നതോടൊപ്പം സമ്മാനവും ആദ്യയാത്രാ സര്‍ട്ടിഫിക്കറ്റും നല്‍കും.

    ഇത്തരത്തില്‍ നല്‍കിയ റിട്ടേണ്‍ ടിക്കറ്റ് അടുത്ത 3 മാസത്തിനകം ഉപയോ?ഗിക്കാനുള്ള സൗകര്യവും ലഭിക്കും. നാളെ 5 മണിക്ക് റിസര്‍വ്വേഷന്‍ ആരംഭിക്കുന്ന നാല് ഗജരാജ സ്ലിപ്പര്‍ നിന്നുള്ള ഓരോ യാത്രക്കാര്‍ക്കാകും ആണ് ആദ്യം ഈ ആനുകൂല്യം ലഭ്യമാകുക. തുടര്‍ന്ന് ഓരോ ദിവസവും ഏപ്രില്‍ 30 വരെ പുതിയ സര്‍വ്വീസുകള്‍ ഇടുന്ന മുറക്ക് ആദ്യയാത്ര ബുക്ക് ചെയ്യുന്നവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും.

    ഇത്തരത്തിൽ ഏപ്രിൽ മാസത്തിൽ ഓരോ ദിവസവും കൂടുതൽ സർവീസുകൾ ഓരോ ദിവസവും ഓൺലൈനിൽ നൽകുകയും ഏപ്രിൽ 30 ആം തീയതിയോടെ ഇത്തരത്തിൽ 100 ബസ്സുകളുടെ റിസർവേഷൻ ലഭ്യമാവുകയും ചെയ്യും. ഈ ബസ്സുകളിൽ ആദ്യ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കും ആനുകൂല്യം ലഭിക്കും. ഇത്തരത്തിൽ ആകെ 100 പേർക്കാണ് ഉദ്ഘാടന ആനുകൂല്യം ലഭിക്കുക.

    ഇത് കൂടാതെ തിരഞ്ഞെടുത്ത റൂട്ടുകളിൽ ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് 30% വരെ ടിക്കറ്റ് നിരക്കിൽ ഇളവും അനുവദിക്കും.

    എ.സി സ്ലീപ്പർ സർവ്വീസുകളും ടിക്കറ്റ് നിരക്കും

    തിരുവനന്തപുരം - ബാ​ഗ്ലൂർ (വൈകുന്നരം 6 മണിക്ക്, നാ​ഗർകോവിൽ- തിരുനൽവേലി, ഡിൻഡി​ഗൽ, നാമക്കൽ- വഴി ബാ​ഗ്ലൂർ,- ടിക്കറ്റ് നിരക്ക്: 1571 രൂപ)

    തിരികെ ബാ​ഗ്ലൂർ- തിരുവനന്തപുരം ( വൈകുന്നേരം 6 മണിക്ക്, നാമക്കൽ- ഡിൻഡി​ഗൽ- തിരുനൽവേലി- നാ​ഗർകോവിൽ- തിരുവനന്തപുരം,ടിക്കറ്റ് നിരക്ക്: -1728 രൂപ)

    Also Read-'പൊട്ടൻ ആനയെ കണ്ടപോലെയാണ് സോണിയ ഗാന്ധിയോ സുധാകരനോ എന്തെങ്കിലും കാണിച്ചാൽ'; പരിഹാസവുമായി എം എം മണി

    തിരുവനന്തപുരം- ബാ​ഗ്ലൂർ ( വൈകുന്നേരം 5.30 മണിക്ക്, ആലപ്പുഴ- വൈറ്റില- തൃശ്ശൂർ- കോയമ്പത്തൂർ- സേലം വഴി- ടിക്കറ്റ് നിരക്ക്:1376 രൂപ ( 30% കുറഞ്ഞ നിരക്ക്)

    തിരികെ ബാ​ഗ്ലൂർ- തിരുവനന്തപുരം ( വൈകുന്നേരം 5 മണിക്ക്, സേലം, കോയമ്പത്തൂർ, തൃശ്ശൂർ- വൈറ്റില, ആലപ്പുഴ വഴി -ടിക്കറ്റ് നിരക്ക്: 2156 രൂപ)

    എറണാകുളം- ബാ​ഗ്ലൂർ ( രാത്രി 8 മണിക്ക്, തൃശ്ശൂർ- കോയമ്പത്തൂർ- സേലം വഴി- ടിക്കറ്റ് നിരക്ക്: 988 രൂപ ( 30% ഡിസ്ക്കൗണ്ട്)

    തിരികെ ബാ​ഗ്ലൂർ - എറണാകുളം (രാത്രി 8 മണിക്ക് , സേലം, കോയമ്പത്തൂർ , തൃശ്ശൂർ വഴി- ടിക്കറ്റ് നിരക്ക്: 1552 രൂപ)

    എറണാകുളം - ബാ​ഗ്ലൂർ ( രാത്രി 9 മണിക്ക്, തൃശ്ശൂർ- കോയമ്പത്തൂർ- സേലം വഴി-ടിക്കറ്റ് നിരക്ക്: 988 രൂപ ( 30% ഡിസ്ക്കൗണ്ട്)

    തിരികെ എറണാകുളം - ബാ​ഗ്ലൂർ (രാത്രി 9 മണിക്ക് , സേലം, കോയമ്പത്തൂർ , തൃശ്ശൂർ വഴി -ടിക്കറ്റ് നിരക്ക്:1552 രൂപ)

    Also Read-'ലേ ഓഫ് എൽഡിഎഫ് നയമല്ല'; കെഎസ്ആർടിസിയിലെ ലേ ഓഫ് നിർദേശം: മന്ത്രിയെ തള്ളി CITU

    എ.സി സെമി സ്ലീപ്പർ ബസുകൾ

    പത്തനംതിട്ട - ബാ​ഗ്ലൂർ ( വൈകുന്നേരം 5,30 മണി, കോട്ടയം- തൃശ്ശൂർ- കോയമ്പത്തൂർ- സേലം വഴി -ടിക്കറ്റ് നിരക്ക്: 1251 രൂപ)

    തിരികെ ബാ​ഗ്ലൂർ -പത്തനംതിട്ട ( രാത്രി 7.30 മണി, സേലം, പാലക്കാട്, തൃശ്ശൂർ- കോട്ടയം വഴി- ടിക്കറ്റ് നിരക്ക്: 1376 രൂപ)

    കോട്ടയം- ബാ​ഗ്ലൂർ ( വൈകുന്നേരം - 5.30 മണി, തൃശ്ശൂർ- പെരിന്തൽമണ്ണ- നിലമ്പൂർ- ​ഗൂഡല്ലൂർ- മൈസൂർ വഴി - ടിക്കറ്റ് നിരക്ക്: 993 രൂപ )

    തിരികെ ബാ​ഗ്ലൂർ - കോട്ടയം ( വൈകിട്ട് 3.45 മണി, മൈസൂർ - ​ഗൂഡല്ലൂർ - നിലമ്പൂർ വഴി ടിക്കറ്റ് നിരക്ക്: 1093 രൂപ)

    കോഴിക്കോട് - ബാ​ഗ്ലൂർ (രാവിലെ 8.30 മണി, സുൽത്താൻ ബത്തേരി - മൈസൂർ വഴി ടിക്കറ്റ് നിരക്ക്: 703 രൂപ)

    കോഴിക്കോട്- ബാ​ഗ്ലൂർ (ഉച്ചയ്ക്ക് 12 മണി, ബത്തേരി, മൈസൂർ വഴി ടിക്കറ്റ് നിരക്ക്:- 703 രൂപ)

    കോഴിക്കോട്- ബാ​ഗ്ലൂർ ( വൈകുന്നേരം 7 മണി, മാനന്തവാടി , മൈസൂർ വഴി ടിക്കറ്റ് നിരക്ക്: 771 രൂപ)

    കോഴിക്കോട്- മൈസൂർ ( രാത്രി 10 മണി, മാനന്തവാടി, മൈസൂർ വഴി ടിക്കറ്റ് നിരക്ക്:- 771 രൂപ)

    തിരികെയുള്ള സർവ്വീസുകൾ

    സുൽത്താൻ ബത്തേരി വഴി, ഉച്ചയ്ക്ക് 12 മണി ടിക്കറ്റ് നിരക്ക്: 774 രൂപ, രാത്രി 10.30 മണി ടിക്കറ്റ് നിരക്ക്: 774 രൂപ, രാത്രി 11.45 ടിക്കറ്റ് നിരക്ക്:848 രൂപ, മാനന്തവാടി വഴി രാത്രി 8.30 മണി ടിക്കറ്റ് നിരക്ക്: 848 രൂപ

    നോൺ എ.സി ഡീലക്സ് ബസുകൾ

    കണ്ണൂർ- തിരുവനന്തപുരം ( വൈകുന്നേരം 5.45 മണി, കോഴിക്കോട്- തൃശ്ശൂർ- വൈറ്റില- ആലപ്പുഴ- ബൈപ്പാസ് വഴി ടിക്കറ്റ് നിരക്ക്:- 701 രൂപ)

    തിരികെ തിരുവനന്തപുരം- കണ്ണൂർ ( വൈകുന്നേരം 7 മണി, ആലപ്പുഴ- വൈറ്റില- തൃശ്ശൂർ - കോഴിക്കോട് ടിക്കറ്റ് നിരക്ക്: 701 രൂപ )

    മാനന്തവാടി- തിരുവനന്തപുരം (വൈകുന്നേരം 5 മണി, കോഴിക്കോട്- തൃശ്ശൂർ- മൂവറ്റുപുഴ- കോട്ടയം വഴി ടിക്കറ്റ് നിരക്ക്: 701 രൂപ)

    തിരികെ തിരുവനന്തപുരം - മാനന്തവാടി ( രാത്രി 7 .30. മണി, കൊട്ടാരക്കര- കോട്ടയം- തൃശ്ശൂർ- കോഴിക്കോട് വഴി- ടിക്കറ്റ് നിരക്ക്: 701 രൂപ)

    സുൽത്താൻ ബത്തേരി - തിരുവനന്തപുരം ( രാത്രി 7 മണി, കോഴിക്കോട്- തൃശ്ശൂർ- വൈറ്റില- ആലപ്പുഴ വഴി ടിക്കറ്റ് നിരക്ക്: 701 രൂപ)

    തിരികെ തിരുവനന്തപുരം- സുൽത്താൻ ബത്തേരി ( വൈകുന്നേരം 4.30 മണി, കോട്ടയം- തൃശ്ശൂർ- കോഴിക്കോട് ടിക്കറ്റ് നിരക്ക്: 691 രൂപ)

    സുൽത്താൻബത്തേരി- തിരുവനന്തപുരം (രാത്രി 10.45 മണി, കോഴിക്കോട്- തൃശ്ശൂർ- വൈറ്റില- ആലപ്പുഴ- ടിക്കറ്റ് നിരക്ക്: 701 രൂപ)

    തിരികെ തിരുവനന്തപുരം- സുൽത്താൻബത്തേരി ( രാത്രി 8.30 മണി, കോട്ടയം -തൃശ്ശൂർ- കോഴിക്കോട് ടിക്കറ്റ് നിരക്ക്: 691 രൂപ)

    തിരുവനന്തപുരം- കോഴിക്കോട് (രാത്രി 8 മണി, ആലപ്പുഴ- വൈറ്റില വഴി ടിക്കറ്റ് നിരക്ക്: 581 രൂപ)

    തിരികെ കോഴിക്കോട്- തിരുവനന്തപുരം (വൈകുന്നേരം 3 മണി, തൃശ്ശൂർ- വൈറ്റില ടിക്കറ്റ് നിരക്ക്: 581 രൂപ)

    തിരുവനന്തപുരം- കോഴിക്കോട് (രാത്രി 10.30 മണി, കോട്ടയം- തൃശ്ശൂർ - വൈപ്പാസ് വഴി- ടിക്കറ്റ് നിരക്ക്: 561 രൂപ)

    തിരികെ കോഴിക്കോട്- തിരുവനന്തപുരം ( വൈകുന്നേരം 5 മണി, തൃശ്ശൂർ- വൈറ്റില ടിക്കറ്റ് നിരക്ക്: 581 രൂപ)

    തിരുവനന്തപുരം - കോഴിക്കോട് (വൈകുന്നേരം 6 മണി, ആലപ്പുഴ- വൈറ്റില , തൃശ്ശൂർ ടിക്കറ്റ് നിരക്ക്: 581 രൂപ)

    തിരികെ കോഴിക്കോട്- തിരുവനന്തപുരം (വൈകുന്നേരം 4.30 മണി, തൃശ്ശൂർ - കോട്ടയം ടിക്കറ്റ് നിരക്ക്: 561 രൂപ)
    Published by:Jayashankar Av
    First published: