മാർക്കറ്റിലെത്തിയ വെള്ള ഷർട്ടും മുണ്ടും ധരിച്ചയാളാണ് കബളിപ്പിച്ചതെന്നാണ് പരാതയിൽ പറയുന്നത്. ഗൂഗിൾ പേ ഉണ്ടോ എന്ന് ചോദിച്ചായിരുന്നു ഇയാൾ വ്യാപാരികളെ പറ്റിച്ചത്. ആദ്യം രണ്ട് കിലോ അയക്കൂറ തൂക്കിയപ്പോൾ ഗൂഗിൾ പേ ഉണ്ടോ എന്ന് ചോദിച്ചു.
ഇല്ലെന്ന് പറഞ്ഞപ്പോൾ കാറിൽ പൈസയുണ്ടെന്നും എടുത്തു തരാമെന്നും പറഞ്ഞു. മത്സ്യം കൂടാതെ കുറച്ച് ഐസ് കട്ടകളും ഇയാൾ മത്സ്യവ്യാപാരിയിൽ നിന്ന് വാങ്ങിയിരുന്നു. സമീപത്തെ ഇറച്ചിക്കടയിൽ നിന്നാണ് മട്ടനും ചിക്കനും വാങ്ങിയത്. ഇവിടേയും ഗൂഗിൾ പേ ഉണ്ടോ എന്ന് ചോദിച്ചായിരുന്നു തട്ടിപ്പ്. സാധനം വാങ്ങി കാറിൽ നിന്ന് പണവുമെടുത്ത് വരാമെന്ന് പറഞ്ഞയാൾ പിന്നീട് തിരിച്ചു വന്നില്ല.
advertisement
വെള്ള ഷർട്ടും മുണ്ടും ധരിച്ച് മാന്യമായ പെരുമാറ്റമായിരുന്നു ഇയാളുടേത്. ഇയാളെ എവിടെ കണ്ടാലും തിരിച്ചറിയാൻ സാധിക്കുമെന്ന് വ്യാപാരികൾ പറയുന്നു. മാർക്കറ്റിലെ സിസിടിവിയിൽ ഇയാൾ സാധനങ്ങൾ വാങ്ങുന്നതിന്റെ ദൃശ്യങ്ങളുണ്ട്.
Also Read-'മുക്കിലും മൂലയിലും കൊടിമരങ്ങൾ ആരുടെ അനുമതിയോടെ? ശക്തമായ നടപടി വേണം': ഹൈക്കോടതി
വ്യാപാരികളുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Uthra Murder Case Verdict| പാമ്പിനേക്കാൾ വിഷമുള്ള കൊലയാളിക്ക് എന്തു ശിക്ഷ? ഉത്രവധക്കേസിൽ സൂരജിന്റെ വിധി ഇന്ന്
അഞ്ചൽ സ്വദേശിനിയായ ഭാര്യ ഉത്രയെ മൂർഖൻ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്ന കേസിൽ സൂരജിനുള്ള ശിക്ഷാവിധി കൊല്ലം അഡീഷണൽ സെഷൻസ് കോടതി ഇന്ന് പ്രസ്താവിക്കും. സൂരജ് കുറ്റക്കാരനെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. കേരളത്തെ ആകെ കരയിപ്പിച്ച അഞ്ചല്‍ ഉത്ര വധക്കേസില്‍ ഇനി സൂരജിന് എന്ത് ശിക്ഷയാകും വിധിക്കുക എന്നാണ് അറിയേണ്ടത്. നാല് വകുപ്പുകൾ അനുസരിച്ച് സൂരജ് കുറ്റക്കാരനാണെന്നാണ് കൊല്ലം ആറാം അഡീഷണൽ ജില്ലാ സെഷൻസ് മജിസ്ട്രേറ്റ് കഴിഞ്ഞ ദിവസം വിധി പ്രസ്താവിച്ചത്.
അപൂർവങ്ങളിൽ അപൂർവമായി പരിഗണിക്കാൻ വേണ്ട സാഹചര്യ തെളിവുകൾ കേസിനുണ്ടെന്ന നിരീക്ഷണത്തോടെയാണ് സൂരജിനെ കോടതി കുറ്റക്കാരനായി പ്രഖ്യാപിച്ചത്. വിചിത്രവും പൈശാചികവുമായ കൊല ചെയ്ത പ്രതിക്ക് ഏറ്റവും കടുത്ത ശിക്ഷ തന്നെ നൽകണമെന്നാണ് പ്രോസിക്യൂഷൻ ഏറ്റവുമൊടുവിലും കോടതിയിൽ വാദിച്ചത്. അടൂരിലെ സൂരജിന്റെ വീട്ടിൽ വച്ച് ആദ്യത്തെ തവണ അണലിയുടെ കടിയേറ്റ ഉത്ര ആശുപത്രിയിലായി വേദന കൊണ്ട് പുളയുമ്പോൾ മറ്റൊരു കൊലപാതകത്തിന് ആസൂത്രണം നടത്തിയ ക്രൂരനാണ് സൂരജെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടർ മോഹൻരാജ് കോടതിയിൽ പറഞ്ഞു. സമൂഹത്തിന് കൃത്യമായ സന്ദേശം നൽകുന്ന വിധിയായിരിക്കണം ഉണ്ടാകേണ്ടതെന്നും വധശിക്ഷ നൽകാവുന്ന അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്നും പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി.