TRENDING:

Nimishapriya| നിമിഷപ്രിയയുടെ മോചനത്തിന് കാന്തപുരം യെമനിലെ പ്രമുഖ മതനേതാവുമായി ബന്ധപ്പെട്ടതായി സൂചന

Last Updated:

യെമനിലെ പ്രമുഖ മതനേതാവായ ഷെയ്ഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീദുമായി കാന്തപുരം ആശയവിനിമയം നടത്തിയെന്നാണ് പുറത്തുവരുന്ന വിവരം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
യെമനിലെ ജയിലിൽ വധശിക്ഷ കാത്തുകഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാറിന്റെ ഇടപെടൽ. യെമന്‍ ഭരണകൂടവുമായും മതനേതാവുമായി അദ്ദേഹം സംസാരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നിമിഷപ്രിയയുടെ കുടുംബവുമായും അദ്ദേഹം ബന്ധപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.
കാന്തപുരം അബൂബക്കർ മുസ്ലിയാർ (Photo: FB)
കാന്തപുരം അബൂബക്കർ മുസ്ലിയാർ (Photo: FB)
advertisement

യെമനിലെ പ്രമുഖ മതനേതാവായ ഷെയ്ഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീദുമായി കാന്തപുരം ആശയവിനിമയം നടത്തിയെന്നാണ് പുറത്തുവരുന്ന വിവരം. മോചനദ്രവ്യം നല്‍കി നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള സാധ്യതയാണ് കാന്തപുരം ആരാഞ്ഞത്. ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ അഭ്യർത്ഥന പ്രകാരമാണ് വിഷയത്തില്‍ കാന്തപുരം ഇടപെട്ടിരിക്കുന്നത്.

ഇതും വായിക്കുക: 'നിമിഷപ്രിയയുടെ മോചനത്തിന് വിഘാതമാകുന്നത് കുറ്റകൃത്യത്തിന്റെ കാഠിന്യം'

അതേസമയം, നിമിഷപ്രിയയുടെ മോചനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. വിഷയത്തില്‍ ഇന്ത്യന്‍ എംബസി അടിയന്തര ഇടപെടല്‍ നടത്തണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു. ഒപ്പം വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനും മുഖ്യമന്ത്രി കത്തയച്ചു.

advertisement

ജൂലൈ 16 നാണ് നിമിഷ പ്രിയയുടെ വധശിക്ഷ നിശ്ചയിച്ചിരിക്കുന്നത്. വധശിക്ഷ നടപ്പാക്കാന്‍ മൂന്നുദിവസം മാത്രം ബാക്കിനില്‍ക്കെ നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി പ്രോസിക്യൂട്ടര്‍ക്ക് അപേക്ഷയും സമര്‍പ്പിച്ചിട്ടുണ്ട്. വധശിക്ഷ ഈ മാസം 16ന് നടപ്പാക്കരുതെന്നും ദിയാധനം സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണെന്നും പ്രേമകുമാരി യെമന്‍ പ്രോസിക്യൂട്ടര്‍ക്ക് നല്‍കിയ അപേക്ഷയില്‍ പറയുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Nimishapriya| നിമിഷപ്രിയയുടെ മോചനത്തിന് കാന്തപുരം യെമനിലെ പ്രമുഖ മതനേതാവുമായി ബന്ധപ്പെട്ടതായി സൂചന
Open in App
Home
Video
Impact Shorts
Web Stories