2010 മേയ് 22ന് പുലർച്ചെ ഒന്നിനാണ് മംഗളുരുവിൽ അപകടമുണ്ടായത്. അന്ന് 158 പേരാണ് മരിച്ചത്. ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അന്ന് അപകടത്തിൽപ്പെട്ടത്.
വിമാനത്താവളത്തിലെ ദൃശ്യം
advertisement
ലാൻഡിംഗിനിടെ റൺവേയും കടന്നു മുന്നോട്ടു പോയി സിഗ്നൽ തൂണിൽ തട്ടിതകർന്ന വിമാനം 150 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. മലായളികൾ ഉൾപ്പെടെ 160 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവരിൽ എട്ട് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.
പൈലറ്റ് ഉറങ്ങിപ്പോയതിനെ തുടർന്ന് 2000 അടി മാറി പറന്നിറങ്ങിയതാണ് അപകടകാരണമെന്ന് പിന്നീട് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
മംഗളുരൂ വിമാനത്താവളത്തോട് ഏറെ സാമ്യമുള്ളതാണ് കരിപ്പുർ വിമാനത്താവളവും. ടേബിൾടോപ്പ് വിഭാഗത്തിലാണ് ഈ രണ്ടു വിമാനത്താവളങ്ങളെയും ഉൾപ്പെടുത്തിയിരിക്കുന്നത്. നാലുവശങ്ങളിലും താഴ്ചയുള്ള ഒരു മേശപ്പുറത്തിന് സമാനമാണ് ഇത്. ഈ വിഭാഗത്തിലുള്ള വിമാനത്താവളങ്ങളിൽ അപകട സാധ്യതയുള്ള ഏറെ കൂടുതലാണ്.
രാജ്യത്ത് ഏറ്റവും അപകട സാധ്യതയുള്ളത് സിംലയും രണ്ടാമത്തേത് മംഗളൂരു വിമാനത്താവളവുമാണ്. ഇവ രണ്ടും ടേബിൾ ടോപ് വിമാനത്താവളങ്ങളാണ്.
കണ്ണൂർ വിമാനത്താവളത്തെയും ടേബിൾടോപ് വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
