അന്ന് വോട്ടർ പട്ടികയെ സംബന്ധിച്ച് കാര്യമായി പരിശോധന നടത്താതെ ഇപ്പോൾ പറയുന്നതിൽ അർത്ഥമില്ലെന്നും, ഭാവിയിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും രാജണ്ണ പറഞ്ഞു. ഇതോടെ കർണാടകയിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്.
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അടുത്ത സഹായിയായ രാജണ്ണ, വോട്ടർ പട്ടികയിൽ കൃത്രിമം നടന്നുവെന്ന ആരോപണത്തിൽ പാർട്ടിയുടെ മൗനത്തെ ചോദ്യം ചെയ്തിരുന്നു.
രാജണ്ണയുടെ പ്രസ്താവന രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചതിനെത്തുടർന്ന് കോൺഗ്രസ് ഹൈക്കമാൻഡ് മുഖ്യമന്ത്രി സിദ്ധരാമയ്യയോട് അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ നിർദ്ദേശിച്ചു.
advertisement
വസ്തുത അറിയാതെ രാജണ്ണ പ്രസ്താവന നടത്തരുതെന്ന് ഡികെ ശിവകുമാർ പറഞ്ഞു. ഇതിൽ ഹൈക്കമാൻഡ് നടപടിയെടുക്കുമെന്നും ഡികെ ശിവകുമാർ പ്രതികരിച്ചിരുന്നു. പിന്നാലെയാണ് രാജി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Karnataka
First Published :
August 11, 2025 3:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വോട്ടർ പട്ടിക ക്രമക്കേടിൽ കോൺഗ്രസിനെ തള്ളിയ കർണാടക മന്ത്രി കെഎൻ രാജണ്ണ രാജിവെച്ചു