TRENDING:

ഇന്ധനവിലയെ പേടിക്കണ്ട, ചാണകപാചകവാതകം; തൃക്കരിപ്പൂരിലെ ക്ഷീരകർഷകൻ്റെ വിജയഗാഥ

Last Updated:

പാചകത്തിനും ഫാമിലെ വൈദ്യുതി ആവശ്യങ്ങൾക്കും ഗോബർ ഗ്യാസ് ഉപയോഗിക്കുന്ന ക്ഷീരകർഷകൻ പി.പി. നാരായണൻ, ഭാവിയിൽ ഗ്യാസ് സിലിണ്ടറിലാക്കി വിപണനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആഗോള സാഹചര്യങ്ങളും യുദ്ധപ്രതിസന്ധികളും കാരണം പാചകവാതക വില കുതിച്ചുയരുന്ന കാലത്ത്, സ്വന്തം കൃഷിയിടത്തിൽ നിന്ന് അതിന് പരിഹാരം കണ്ടെത്തുകയാണ് കാസർഗോഡ്  തൃക്കരിപ്പൂർ നടക്കാവിലെ പി.പി. നാരായണൻ എന്ന ക്ഷീരകർഷകൻ. തൻ്റെ ഫാമിലെ പശുക്കളുടെ ചാണകത്തിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന ബയോഗ്യാസ് (ഗോബർ ഗ്യാസ്) വഴി ഇന്ധന സ്വയംപര്യാപ്തത കൈവരിച്ചിരിക്കുകയാണ് ഇദ്ദേഹം.
ചാണകത്തിൽ നിന്ന് ബയോഗ്യാസ് ഉൽപ്പാദിപ്പിച്ച് ഇന്ധന സ്വയംപര്യാപ്തത
ചാണകത്തിൽ നിന്ന് ബയോഗ്യാസ് ഉൽപ്പാദിപ്പിച്ച് ഇന്ധന സ്വയംപര്യാപ്തത
advertisement

പോലീസ് സേനയിൽ നിന്നും എസ് ഐ ആയി വിരമിച്ച ശേഷമാണ് പി പി നാരായണൻ പശുപരിപാലനം ആരംഭിച്ചത്. 2020-ൽ കേരള സർക്കാരിൻ്റെ എം.എസ്.ഡി.പി. പദ്ധതിയനുസരിച്ച് ലഭിച്ച 10 പശുക്കളുമായായിരുന്നു തുടക്കം. നിലവിൽ 25 പശുക്കളുള്ള ഫാമിൽ നിന്ന് ലഭിക്കുന്ന ചാണകം ഉപയോഗിച്ചാണ് ബയോഗ്യാസ് പ്ലാൻ്റ് പ്രവർത്തിക്കുന്നത്. ചാണകവും ഫാം കഴുകുന്ന വെള്ളവും നേരിട്ട് ടാങ്കിലേക്ക് എത്തുന്ന രീതിയിലാണ് ഇതിൻ്റെ പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്.

നിലവിലുള്ള ബയോഗ്യാസ് പ്ലാൻ്റിന് കപ്പാസിറ്റി കുറവാണെന്ന മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ നിർദ്ദേശത്തെ തുടർന്ന്, ഏകദേശം 6 ലക്ഷം രൂപ ചെലവിൽ 33 എം.ക്യൂബ് ശേഷിയുള്ള പുതിയ പ്ലാൻ്റ് നാരായണൻ നിർമ്മിച്ചു. ഇതിലൂടെ ലഭിക്കുന്ന ഗ്യാസ് വീടുകളിലെ ഉപയോഗം കഴിഞ്ഞും മിച്ചമാണ്. പുതുതായി 25 പശുക്കളെ കൂടി വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഇദ്ദേഹം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പാചകത്തിന് മാത്രമല്ല, ഫാമിലെ ഫാനുകളും ലൈറ്റുകളും പ്രവർത്തിപ്പിക്കാനും ഗോബർ ഗ്യാസ് പ്ലാൻ്റിൽ നിന്നും സാധിക്കുമെന്ന് നാരായണൻ പറയുന്നു. പുതിയ പ്ലാൻ്റ് കൂടി പ്രവർത്തിക്കുന്നതോടെ ഗ്യാസ്  സിലിണ്ടറുകളിലാക്കി വിപണനം നടത്താനുള്ള സാധ്യതകൾ തേടുകയാണ് ഇദ്ദേഹമിപ്പോൾ. കഴിഞ്ഞ ആറ് വർഷമായി തൻ്റെ ഫാമിൽ ഈ സംവിധാനം വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്ന നാരായണൻ, ഇന്ധന പ്രതിസന്ധിക്ക് പ്രായോഗികമായ ഒരു ബദൽ മാർഗമുണ്ടെന്ന് തെളിയിക്കുകയാണ്. മിൽമയുടെ ഡയറക്ടർ കൂടിയാണ് ഇദ്ദേഹം.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kasargod/
ഇന്ധനവിലയെ പേടിക്കണ്ട, ചാണകപാചകവാതകം; തൃക്കരിപ്പൂരിലെ ക്ഷീരകർഷകൻ്റെ വിജയഗാഥ
Open in App
Home
Video
Impact Shorts
Web Stories