TRENDING:

മജിസ്‌ട്രേറ്റെന്ന് പറഞ്ഞ് വിവാഹം; വിവാഹത്തട്ടിപ്പ് കേസില്‍ യുവതി വീണ്ടും പിടിയില്‍

Last Updated:

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ശാലിനിക്ക് എതിരെ നിരവധി കേസുകളുണ്ടെന്ന് പൊലീസ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കായംകുളം: നിരവധി വിവാഹത്തട്ടിപ്പ് കേസുകളില്‍ പ്രതിയായ യുവതി കായംകുളത്ത് പിടിയില്‍. മലപ്പുറം പുളിക്കലക്കണ്ടിവെട്ടുപാറയിലെ കുളമ്പലത്ത് മണ്ണാറക്കല്‍ വീട്ടില്‍ വി ശാലിനിയെയാണ്(33) പൊലീസ് സംഘം ഇന്നലെ അറസ്റ്റ് ചെയ്തത്. വിവാഹമോചിതനായ യുവാവിനെ പത്രപരസ്യത്തിലൂടെ വിവാഹം ചെയ്ത് ആഭരണങ്ങള്‍ തട്ടിയ കേസിലാണ് അറസ്റ്റ്.
advertisement

പുതുപ്പള്ളി സ്വദേശി സുധീഷ്ബാബുവിനെയാണ് യുവതി ഏറ്റവും ഒടുവില്‍ ചതിയില്‍പ്പെടുത്തിയത്. കഴിഞ്ഞ അഞ്ചിന് വാരണപ്പള്ളി ക്ഷേത്രത്തില്‍ വച്ചു വിവാഹം കഴിച്ച ശേഷമാണ് തട്ടിപ്പ് പുറത്തറിയുന്നത്. ഈ വര്‍ഷം ആദ്യം മുതല്‍ യുവാവുമായി ഫോണിലൂടെ സംസാരിച്ചിരുന്ന ശാലിനി തിരുവനന്തപുരം മണ്ണന്തല സ്വദേശിയാണെന്നും ആദ്യ ഭര്‍ത്താവ് മരിച്ചെന്നും പറഞ്ഞാണ് പരിചയപെടുന്നത്.

Also Read: ചെര്‍പ്പുളശേരി പീഡനം; യുവതിയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ്പ്രകാരം കേസ്

എല്‍എല്‍ബി, എല്‍എല്‍എം ബിരുദങ്ങളുള്ള താന്‍ മലപ്പുറം മഞ്ചേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയായിരുന്നെന്നും മജിസ്‌ട്രേറ്റ് ആയി ജോലി ലഭിച്ചതിനെ തുടര്‍ന്നു രാജി വച്ചെന്നുമായിരുന്നു പറഞ്ഞിരുന്നത്. യുവാവിന്റെ കൈയ്യില്‍ നിന്നും 3 പവന്റെ സ്വര്‍ണമാല വാങ്ങിയ ശാലിനി തിരിച്ച് 5 പവന്റെ സ്വര്‍ണ മാല നല്‍കി വിശ്വാസം നേടുകയായിരുന്നു.

advertisement

യുവാവിനൊപ്പം താമസിച്ചു വരികയായിരുന്ന യുവതി 6 പവന്റെ സ്വര്‍ണമാലയും സുധീഷില്‍ നിന്നും സ്വന്തമാക്കി. കഴിഞ്ഞ ദിവസം ഓച്ചിറ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ സുധീഷിന്റെ കൂട്ടുകാര്‍ ശാലിനിയെ തിരിച്ചറിഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. മുന്‍പുള്ള തട്ടിപ്പുകളില്‍ പിടിക്കപ്പെട്ട ശാലിനിയുടെ ദൃശ്യങ്ങള്‍ യുവാവിനെ കാണിച്ചതോടെ യുവാവ് സ്വര്‍ണാഭരണങ്ങള്‍ പരിശോധിച്ചപ്പോള്‍ മുക്കുപണ്ടങ്ങളാണെന്നു തിരിച്ചറിഞ്ഞു.

യുവാവ് പൊലീസില്‍ പരാതി നല്‍കിയപ്പോള്‍ തന്നെ സംശയം തോന്നിയ ശാലിനി രക്ഷപ്പെടാനായി വീട്ടില്‍ നിന്ന് ഇറങ്ങുകയായിരുന്നു. തുടര്‍ന്ന് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്നാണ് യുവതി പിടിയിലാകുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ശാലിനിക്ക് എതിരെ നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
മജിസ്‌ട്രേറ്റെന്ന് പറഞ്ഞ് വിവാഹം; വിവാഹത്തട്ടിപ്പ് കേസില്‍ യുവതി വീണ്ടും പിടിയില്‍