ചെര്‍പ്പുളശേരി പീഡനം; യുവതിയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ്പ്രകാരം കേസ്
Last Updated:
ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്
പാലക്കാട്: ചെര്‍പ്പുളശേരി പീഡനക്കേസില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ചതുമായി ബന്ധപ്പെട്ട് യുവതിയ്‌ക്കെതിരെ കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞദിവസമാണ് മണ്ണൂര്‍ നഗരിപ്പുറത്ത് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡനം നടന്നെന്ന ആരോപണം യുവതി ഉന്നയിക്കുന്നത്.
സിപിഎം ഓഫീസില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടാണ് ഗര്‍ഭിണിയായതെന്നാണ് യുവതിയുടെ ആരോപണം. എന്നാല്‍ പരാതിക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്നാണ് സിപിഎം പ്രതികരിച്ചു. കുട്ടിയുടെ അമ്മയായ യുവതിയാണ് ചെര്‍പ്പുളശേരി ഏരിയാ കമ്മിറ്റി ഓഫീസില്‍വെച്ച് പീഡിപ്പിക്കപ്പെട്ടാണ് ഗര്‍ഭിണിയായതെന്ന ആരോപണം ഉന്നയിച്ചത്. പ്രണയം നടിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ പീഡിപിച്ചെന്നാണ് ആരോപണം.
Also Read: ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; പീഡനത്തിരയായത് സിപിഎം ഓഫീസിലെന്ന് യുവതിയുടെ ആരോപണം
ഈ കേസുമായി ബന്ധപ്പെട്ടാണ് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തത്. യുവജന സംഘടനാ പ്രവര്‍ത്തകരായിരുന്ന ഇരുവരും ചെര്‍പ്പുളശേരിയിലെ ഒരു കോളേജില്‍ പഠിച്ചിരുന്ന സമയത്ത് മാഗസിനുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് പാര്‍ട്ടി ഓഫീസില്‍ എത്തിയപ്പോള്‍ പീഡിപ്പിക്കപ്പെട്ടെന്നായിരുന്നു യുവതിയുടെ ആരോപണം. എന്നാല്‍ ആരോപണ വിധേയനായ യുവാവ് യുവതിയുടെ വീട്ടില്‍ പോകാറുണ്ടായിരുന്നെന്നും ഇരുവരും പ്രണയത്തിലായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.
advertisement
ആരോപണ വിധേയന് സംഘടനയുമായി ബന്ധപ്പെട്ട് യാതൊരു ചുമതലയും ഇപ്പോഴില്ലെന്നും സംഭവം രാഷ്ട്രീയ പ്രേരിതമാണെന്നും സിപിഎം പ്രതികരിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 21, 2019 12:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ചെര്‍പ്പുളശേരി പീഡനം; യുവതിയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ്പ്രകാരം കേസ്


