വൈദികരും കന്യാസ്ത്രീകളും ചേർന്ന് നടത്തിയ സമരം സഭയെ അവഹേളിക്കുന്നതായെന്നും ഇത് കത്തോലിക്ക നിയമങ്ങൾക്കും സന്യാസ നിയമങ്ങൾക്കും വിരുദ്ധമാണെന്നും കെസിബിസി ആരോപിച്ചു. സമരം സഭയുടെ ശത്രുക്കള്‍ക്ക് കത്തോലിക്കാസഭയെയും അധികാരികളെയും ചടങ്ങുകളെയും പരസ്യമായി അവഹേളിക്കാന്‍ അവസരമുണ്ടാക്കിക്കൊടുത്തു. എന്തിന്റെ പേരില്‍ നടത്തിയ സമരമായാലും അംഗീകരിക്കാനാവില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
കോടതിയുടെ പരിഗണനയിലുള്ള കേസിന്റെ ശരിതെറ്റുകളെ കുറിച്ച് അഭിപ്രായം പറയുന്നത് ഉചിതമല്ലെന്ന് കരുതുന്നു. കേസിന്റെ തുടരന്വേഷണവും വിചാരണയും നിഷ്പക്ഷമായും സമ്മർദങ്ങൾക്ക് വിധേയമാകാതെയും നടക്കണം. കോടതിയിൽ സത്യം തെളിയുമെന്നും കുറ്റാരോപിതന് തന്റെ നിരപരാധിത്വം തെളിയിക്കാൻ അവസരം കിട്ടുമെന്നും കുറ്റം തെളിയിക്കപ്പെട്ടാൽ കുറ്റവാളിക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇക്കാര്യത്തിൽ സമ്പൂർണമായ നീതി നടപ്പാക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു. ആരോപണം ഉന്നയിച്ച വ്യക്തിയുടെയും ആരോപണ വിധേയന്റെയും ആത്മാഭിമാനത്തെയും മനുഷ്യാന്തസ്സിനെയും അവഹേളിക്കുന്നതിന് ബോധപൂർവം നടത്തുന്ന ശ്രമങ്ങൾ നീതിക്കും മനുഷ്യത്വത്തിനും നിരക്കുന്നതല്ല.
advertisement
കേസിന്റെ മറവിൽ കത്തോലിക്കാസഭയോട് വിരോധമോ അസൂയയോ ഉള്ള ചിലരും നിഗൂഢലക്ഷ്യവും നിക്ഷിപ്ത താൽപര്യവും ഉള്ള ചില മാധ്യമപ്രവർത്തകരും സഭയ്ക്കുള്ളിലെ ഏതാനും അസംതൃപ്തരും നടത്തുന്ന ശ്രമിത്തെ വിശ്വാസികൾ തിരിച്ചറിയണം. ഒരു വ്യക്തിക്കെതിരെയുള്ള ആരോപണത്തിന്റെ പേരിൽ ഒരു സഭയെ മഴുവൻ അധിക്ഷേപിക്കുന്നവർക്കെതിരെ ജാഗ്രത പുലർത്തണം.
കുറ്റം തെളിയിക്കപ്പെട്ടാല്‍ മാത്രമേ ഇക്കാര്യത്തില്‍ നിലപാടെടുക്കാനാകൂ. കുറ്റം കോടതിയില്‍ തെളിയിക്കപ്പെടട്ടെ. നിരപരാധിയെങ്കില്‍ രക്ഷപ്പെടുകയും അപരാധിയെങ്കില്‍ ശിക്ഷിക്കപ്പെടുകയും ചെയ്യട്ടെ. ഒരു ബിഷപ്പിന് നേരെ ഉണ്ടായ ആരോപണത്തില്‍ മറ്റു വൈദികരെയും സഭയെയും ആക്രമിക്കുന്നത് ശരിയല്ലെന്നും കെസിബിസി പറയുന്നു.
വാർത്താക്കുറിപ്പിന്റെ പൂർണരൂപം ചുവടെ:
