ഉയർന്ന ഭൂരിപക്ഷത്തിന്‍റെ കാര്യത്തിൽ ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് പിന്നിൽ രണ്ടാമതുള്ളത് മുഖ്യമന്ത്രി പിണറായി വിജയൻ ആണ്. കോൺഗ്രസിലെ സി രഘുനാഥിനെതിരെ 50123 വോട്ടുകൾക്കാണ് പിണറായി വിജയന്‍റെ ജയം. കഴിഞ്ഞ തവണ 36905 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പിണറായി വിജയൻ നിയമസഭയിൽ എത്തിയത്. കണ്ണൂർ ജില്ലയിലെ പയ്യൂന്നൂരിലാണ് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന മൂന്നാമത്തെ ഭൂരിപക്ഷം. ഇവിടെ മത്സരിച്ച വി എ മദുസൂദനൻ 49780 വോട്ടുകൾക്കാണ് ജയിച്ചത്.
കല്യാശേരിയിൽ മത്സരിച്ച എം വിജിൻ(44393), ചേലക്കരയിൽ മത്സരിച്ച കെ രാധാകൃഷ്ണൻ(39400), ഉടുമ്പൻചോലയിൽ മത്സരിച്ച മന്ത്രി എം എം മണി(38305) എന്നിവരാണ് ഭൂരിപക്ഷത്തിന്‍റെ കാര്യത്തിൽ പിന്നിലുള്ളത്. കഴിഞ്ഞ തവണ റെക്കോർഡ് ഭൂരിപക്ഷം നേടിയ പി ജെ ജോസഫിന് ഇത്തവണ 20209 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് ലഭിച്ചത്.
advertisement
Also Read- Kerala Assembly Election Result | മലബാറിൽ മാത്രമൊതുങ്ങി മുസ്ലീം ലീഗ്; അഴീക്കോടും കളമശേരിയും കൈവിട്ടു
ഭൂരിപക്ഷം കുറവുള്ളവരിൽ ഏറ്റവും പിന്നിൽ പെരിന്തൽമണ്ണയിൽ നജീബ് കാന്തപുരമാണ്. 38 വോട്ടുകൾക്ക് മാത്രമാണ് നജീബ് കടന്നുകൂടിയത്. കുറ്റ്യാടിയിൽ സിപിഎം സ്ഥാനാർഥി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററാണ് ഭൂരിപക്ഷം കുറവുള്ളവരുടെ പട്ടികയിൽ രണ്ടാമതുള്ളത്. അദ്ദേഹത്തിന് 333 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണുള്ളത്. മഞ്ചേശ്വരത്ത് മത്സരിച്ച മുസ്ലീം ലീഗ് സ്ഥാനാർഥി എ കെ എം അഷ്റഫാണ് ഈ പട്ടികയിൽ നാലാമതുള്ളത്. അദ്ദേഹത്തിന് 745 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്.
ശക്തമായ ത്രികോണ മത്സരം നടന്ന തൃശൂരിൽ എൽഡിഎഫിലെ പി ബാലചന്ദ്രൻ 946 വോട്ടുകൾക്കാണ് വിജയം പിടിച്ചെടുത്തത്. ശക്തമായ പോരാട്ടം നടന്ന തൃപ്പുണിത്തുറയിൽ മുൻ മന്ത്രി കെ ബാബു 1009 വോട്ടുകൾക്കാണ് സിപിഎം യുവനേതാവ് എം സ്വരാജിനെ പരാജയപ്പെടുത്തിയത്. ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാർഥി സനീഷ് കുമാറിന് 1057 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്. ചവറയിൽ ഡോ. സുജിത്ത് വിജയൻപിള്ള 1096 വോട്ടുകൾക്കാണ് വിജയിച്ചത്.