TRENDING:

കോട്ട മറിച്ച് ജനീഷ്; ഈ വരുന്നത് മലയോര മേഖലയുടെ പ്രതിനിധി

Last Updated:

Kerala By-election | ശക്തമായ ത്രികോണ പോരാട്ടമാണ് കോന്നിയിൽ കണ്ടതെങ്കിലും, ജനങ്ങൾക്കിടയിലെ സ്വീകാര്യതയും തദ്ദേശീയൻ എന്ന നിലയിലുള്ള പ്രതിച്ഛായയുമാണ് ജനീഷ് കുമാറിന് വിജയമൊരുക്കിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
Kerala By-election | റഷ്യയിൽ നടന്ന ലോക യുവജന സമ്മേളനത്തിൽ ഇന്ത്യയിലെ യുവജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ  അവതരിപ്പിച്ച ജനീഷ് കുമാർ കോന്നിയിലെ വികസനപ്രശ്നങ്ങൾ ഉന്നയിച്ചാണ് വോട്ട് പിടിച്ചത്..
advertisement

1996 ലെ  ഇടതു തരംഗത്തിലാണ് കോന്നി വലത്തോട്ട് പോയത് . പിന്നെ ഇളകാതെ 23 വർഷം നിന്നു. അടൂർ പ്രകാശ് എന്ന കോൺഗ്രസിലെ അതികായൻ കൈവെള്ളയിൽ അമ്മാനമാടിയ മണ്ഡലം. അവിടെയാണ് ജനീഷ് വെന്നിക്കൊടി പാറിച്ചത്. അതുകൊണ്ടുതന്നെ നിയമസഭയിലേക്കുള്ള കന്നി പോരാട്ടത്തിൽ ജനീഷ് കുമാർ നേടിയ വിജയത്തിന് തിളക്കമേറെയാണ്.

മലയോര മേഖലയുടെ പ്രതിനിധിയെന്ന നിലയിലാണ് ഇടതുമുന്നണി കെ.യു ജനീഷ് കുമാറിനെ അവതരിപ്പിച്ചത്. ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്‍റ് എന്ന നിലയിൽ കോന്നി, പത്തനംതിട്ട ആശുപത്രികൾ കേന്ദ്രീകരിച്ച് നടത്തിയ പ്രവർത്തനങ്ങളും ജനീഷിന്‍റെ വിജയത്തിൽ നിർണായകമായി. രക്തദാനം ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾക്ക് പത്തനംതിട്ടയിൽ ജനീഷ് കുമാർ വഹിച്ച പങ്ക് വളരെ വലുതായിരുന്നു.

advertisement

പ്രളയം ജയിപ്പിച്ച മേയർ ബ്രോ

ശക്തമായ ത്രികോണ പോരാട്ടമാണ് കോന്നിയിൽ കണ്ടതെങ്കിലും, ജനങ്ങൾക്കിടയിലെ സ്വീകാര്യതയും തദ്ദേശീയൻ എന്ന നിലയിലുള്ള പ്രതിച്ഛായയുമാണ് ജനീഷ് കുമാറിന് വിജയമൊരുക്കിയത്. മലയോര മേഖലയായ സീതത്തോട് പഞ്ചായത്തിലെ പ്രതിനിധിയെന്ന നിലയിൽ പ്രവർത്തനമാണ് പൊതുരംഗത്ത് ജനീഷ് കുമാറിനെ ശ്രദ്ധേയനാക്കിയത്. കോൺഗ്രസിന്‍റെ കുത്തകവാർഡിൽനിന്ന് ജയിച്ചുകയറിയ ജനീഷ് കുമാർ, പൊതുജനപങ്കാളിത്തത്തോടെ  ഏറ്റെടുത്ത പ്രവർത്തനങ്ങൾക്ക് രാഷ്ട്രീയത്തിന് അതീതമായ പിന്തുണ ലഭിച്ചിരുന്നു. 2010ലെ തദ്ദേശതെരഞ്ഞെടുപ്പിൽ കേരളത്തിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലാണ് അന്ന് കോൺഗ്രസിന്‍റെ പ്രമുഖ നേതാവായ പഞ്ചായത്ത് പ്രസിഡന്‍റിനെ ജനീഷ് തോൽപ്പിച്ചത്.

advertisement

സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും എൽഎൽബിയും നേടിയ ജനീഷ് കുമാർ നിലവിൽ പത്തനംതിട്ട ബാറിലെ അഭിഭാഷകനാണ്. സംസ്ഥാന യുവജനകമ്മീഷൻ അംഗം കൂടിയാണ് ഈ 35കാരൻ. എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി പദങ്ങളിൽ ഇരുന്നിട്ടുള്ള ജനീഷ് കുമാർ സിപിഎം സീതത്തോട് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്നു.

പരേതനായ പി.എ ഉത്തമൻറെയും വിജയമ്മയുടെയും മകനാണ്. ഭാര്യ അനുമോൾ. നൃപൻ കെ ജനീഷ്, ആസിഫ് അനു ജനീഷ് എന്നിവർ മക്കൾ.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോട്ട മറിച്ച് ജനീഷ്; ഈ വരുന്നത് മലയോര മേഖലയുടെ പ്രതിനിധി