പ്രളയം ജയിപ്പിച്ച മേയർ ബ്രോ
Last Updated:
സിപിഎം മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട മണ്ഡലത്തിൽ വി.കെ.പ്രശാന്ത് എന്ന ചെറുപ്പക്കാരനെ തന്നെ ഇടതു മുന്നണി രംഗത്തിക്കിറക്കിയത് അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം ഒന്നു കൊണ്ട് മാത്രമാണ്.
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് എന്ന യുഡിഎഫ് കോട്ടയിൽ എൽ ഡി എഫിനെ മൂന്നാം സ്ഥാനത്തും നിന്നും ഒന്നാമതാക്കി വി.കെ.പ്രശാന്ത് ചെങ്കൊടി ഉയർത്തുമ്പോള്‍ അത് ഇടതു മുന്നണിയുടെ മാത്രം വിജയമല്ല. വികസനപ്രവര്‍ത്തനങ്ങളിലൂടെയും ജനകീയ പദ്ധതികളിലൂടെയും സംസ്ഥാന തലസ്ഥാനത്തെ സ്വാധീനിച്ച 'മേയർ ബ്രോ'യെ പൂർണ്ണ മനസോടെ പിന്തുണച്ച ജനങ്ങളുടെ വിജയം കൂടിയാണ്. സിപിഎം മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട മണ്ഡലത്തിൽ വി.കെ.പ്രശാന്ത് എന്ന ചെറുപ്പക്കാരനെ തന്നെ ഇടതു മുന്നണി രംഗത്തിക്കിറക്കിയത് അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം ഒന്നു കൊണ്ട് മാത്രമാണ്.
Also Read-വട്ടിയൂർക്കാവ്: അട്ടിമറിച്ച് 'മേയർ ബ്രോ'
അഭിഭാഷകനായിരുന്ന പ്രശാന്ത് അപ്രതീക്ഷിതമായാണ് തിരുവനന്തപുരം കോർപ്പറേഷൻ മേയർ സ്ഥാനത്തേക്കെത്തുന്നത്. ഏറ്റവും പ്രായം കുറഞ്ഞ മേയർ.എന്നാൽ അധികം വൈകാതെ തന്നെ വികസന പ്രവർത്തനങ്ങളിലൂടെയും ജനകീയ ഇടപെടലുകളിലൂടെയും മേയര്‍ തിരുവന്തപുരത്തുകാർക്ക് പ്രിയപ്പെട്ടവനായി.. മികച്ച നഗരസഭയ്ക്കുള്ള കേന്ദ്രസര്‍ക്കാറിന്‍റെ മാഹാനഗരപാലിക അവാര്‍ഡ്, മാലിന്യസംസ്കരണത്തിനുള്ള സ്വച്ഛത എക്സലന്‍സ് അവാര്‍ഡ് തുടങ്ങിയവ തിരുവനന്തപുരത്തെ തേടിയെത്തിയത് ഇദ്ദേഹത്തിന്‍റെ ഭരണമികവായി ഉയർത്തിക്കാട്ടപ്പെട്ടതും മണ്ഡലത്തിൽ പ്രശാന്തിന് സ്വാധീനം വർധിപ്പിച്ചു..
advertisement
2019 ലെ മഹാപ്രളയമാണ് തിരുവനന്തപുരം മേയർ വി.കെ.പ്രശാന്തിനെ കേരളത്തിന്റെ തന്നെ 'മേയർ ബ്രോ' ആക്കിയത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഇടതടവില്ലാതെ ദുരിതാശ്വാസ സാമഗ്രികൾ ആവശ്യക്കാരിലെത്തിക്കുന്നതിനും മേയറുടെ നേതൃത്വത്തിൽ അഹോരാത്രം നടന്ന ശ്രമങ്ങൾ സംസ്ഥാന തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. ഈ ജനപ്രിയത തന്നെയാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യമായി പോരിനിറങ്ങിയ പ്രശാന്തിനെ വിജയത്തിലേക്ക് നയിച്ചതും.

വി.കെ.പ്രശാന്ത് വിജയാഘോഷത്തിൽ..
advertisement
സ്കൂൾ- കോളേജ് തലത്തില്‍ എസ്എഫ്ഐ പ്രവർത്തകനായി തുടങ്ങിയ പ്രശാന്ത് ലോ അക്കാദമിയിലെ പഠന കാലത്താണ് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. പഠനം പൂർത്തിയാക്കി അഭിഭാഷകനായി പ്രാക്ടീസ് തുടരുമ്പോഴും പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായി. കഴക്കൂട്ടം പഞ്ചായത്തിലെ കരിയിൽ വാർഡിൽ നിന്നാണ് സിപിഎമ്മിനായി പ്രശാന്ത് ആദ്യമായി മത്സരിക്കാനിറങ്ങിയത്. കന്നിമത്സരത്തിൽ തന്നെ ജയം. പിന്നീട് കഴക്കൂട്ടം കോർപറേഷനിൽ ആയപ്പോഴും വീണ്ടും മത്സരിച്ച് കോര്‍പ്പറേഷനിലെ തന്നെ മികച്ച ഭൂരിപക്ഷത്തോടെ ജയം നിലനിർത്തി. പിന്നീടായിരുന്നു അപ്രതീക്ഷിതമായി മേയർ സ്ഥാനം പ്രശാന്തിനെ തേടിയെത്തിയത്. ആ സീറ്റിലിരുന്നു കൊണ്ടുള്ള ഭരണമികവ് ഇപ്പോൾ നിയമസഭയിലേക്കും വഴി തുറന്നു.
advertisement
നിലവിൽ സിപിഎം കഴക്കൂട്ടം ഏരിയ കമ്മിറ്റി അംഗമാണ് വി.കെ.പ്രശാന്ത്. ഭാര്യ എംആര്‍ രാജി. ആലിയ ആര്‍പി, ആര്യന്‍ ആര്‍പി എന്നിവരാണ് മക്കൾ..
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 24, 2019 12:09 PM IST