31,000 കോടി രൂപയുടെ നഷ്ടം വന്ന കേരളത്തിന് കേന്ദ്രത്തോട് ചോദിക്കാന്‍ കഴിയുന്നത് നാലായിരം കോടി രൂപ മാത്രമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതുപോലും കിട്ടുമെന്ന് ഇപ്പോള്‍ പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന് എന്തിനാണ് പണം നിഷേധിച്ചതെന്ന് മനസിലാകുന്നില്ലെന്ന് മുഖ്യമന്ത്രി
കേന്ദ്രത്തില്‍ നിന്നു നിയമപരമായി ലഭിക്കേണ്ട പണം പോലും കിട്ടുമെന്നു തോന്നുന്നില്ലെന്ന് പറഞ്ഞ പിണറായി യുഎഇ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നു കിട്ടേണ്ടിയിരുന്ന പണം നഷ്ടപ്പെടുത്തിയത് എന്തുകൊണ്ടാണെന്നു മനസ്സിലാകുന്നില്ലെന്നും പറഞ്ഞു. യു എ ഇ 100 മില്യണ്‍ ഡോളര്‍ നല്‍കാമെന്ന് പ്രധാനമന്ത്രിയോട് പറഞ്ഞു. വിദേശ ട്രസ്റ്റുകളില്‍ നിന്ന് പണം വാങ്ങാമെന്ന നിര്‍ദ്ദേശവും പ്രധാനമന്ത്രി നല്‍കി. വാഗ്ദാനം സ്വാഗതം ചെയ്ത പ്രധാനമന്ത്രി പിന്നീട് നിലപാട് മാറ്റി. ആദ്യം തടസം പറയുമെങ്കിലും പിന്നീട് ലഭിക്കുമെന്ന് പ്രതീക്ഷിച്ചു. എന്തിന് കേരളത്തിന് സഹായം നിഷേധിച്ചെന്ന് മനസിലാകുന്നില്ല.
advertisement
വിദേശത്തുനിന്നു പണം സ്വരൂപിക്കാനുള്ള മന്ത്രിമാരുടെ യാത്രയ്ക്ക് അനുമതി നല്‍കാത്തിന്റെ കാരണം പോലും കേന്ദ്രം പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏത്രവഴിമുടക്കിയാലും കേരളം അതിജീവിക്കുക തന്നെ ചെയ്യുമെന്നും. പ്രതിസന്ധികളെ മറികടക്കാന്‍ മലയാളിക്ക് ജൈവികമായ കഴിവുണ്ടെന്നും അജദ്ദേഹം പറഞ്ഞു.