ഇതും വായിക്കുക: 'ക്രിസ്മസ് ആഘോഷങ്ങളെ കടന്നാക്രമിക്കുന്നു; പിന്നിൽ സംഘപരിവാർ ശക്തികൾ': മുഖ്യമന്ത്രി പിണറായി വിജയൻ
വെള്ളാപ്പള്ളി നടേശൻ പ്രധാനപ്പെട്ട സമുദായ നേതാവാണ്. അദ്ദേഹം സമുദായവുമായി ബന്ധപ്പെട്ട് പലപ്പഴും അഭിപ്രായങ്ങൾ പറയാറുണ്ട്. ഞങ്ങളും പറയാറുണ്ട്. തന്റെ പ്രസ്താവന ന്യൂനപക്ഷ വിരുദ്ധമല്ലെന്ന് വെള്ളാപ്പള്ളി തന്നെ പറഞ്ഞിട്ടുണ്ട്. ലീഗിനെയാണ് പറഞ്ഞതെന്നും അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പാലക്കാട് വാളയാറിൽ നടന്ന ആൾക്കൂട്ട കൊല ഹീനമാണെന്നും അതിന് പിന്നിലുള്ളവരെ പുറത്തു കൊണ്ടുവന്നുവെന്നും പിണറായി വിജയൻ പറഞ്ഞു. അപര വിദ്വേഷത്തിന്റ ആശയത്തിൽ ആകൃഷ്ടരായവർ ആണ് പിന്നിൽ. യുപി മോഡൽ അക്രമം പറിച്ചു നടാൻ ആണ് ശ്രമം നടന്നത്. ബംഗ്ലാദേശി കുടിയേറ്റക്കാരൻ എന്ന് ചാപ്പ കുത്തി. ഇത്തരം ചാപ്പ കുത്തൽ കേരളം അനുവദിക്കില്ല. കൊല്ലപ്പെട്ട രാംനാരായണന്‍റെ കുടുംബത്തിന് 30 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
advertisement
