TRENDING:

കോട്ടയം ലോക്‌സഭ സീറ്റിൽ ഫ്രാൻസിസ് ജോര്‍ജ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കാന്‍ കേരളാ കോണ്‍ഗ്രസ്

Last Updated:

കോൺഗ്രസിന്റെ കൂടി നിർദേശം പരിഗണിച്ചാണ് ഫ്രാൻസിസ് ജോർജിന്റെ പേരിലേക്ക് എത്തിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം ലോക്‌സഭ സീറ്റിൽ ഫ്രാൻസിസ് ജോർജിന്റെ സ്ഥാനാർത്ഥിത്വം ഉറപ്പിക്കാൻ കേരള കോൺഗ്രസ്. സ്ഥാനാർഥിയെ നിശ്ചയിക്കാൻ ഉന്നതാധികാര സമിതി നാളെ തിരുവനന്തപുരത്ത് യോഗം ചേരും. കോൺഗ്രസിന്റെ കൂടി നിർദേശം പരിഗണിച്ചാണ് ഫ്രാൻസിസ് ജോർജിന്റെ പേരിലേക്ക് എത്തിയത്. കടുത്തുരുത്തി എംഎല്‍എ മോൻസ് ജോസഫ് ഇല്ലെങ്കിൽ ഫ്രാൻസിസ് ജോർജിനെ മത്സരിപ്പിക്കാൻ ആയിരുന്നു കോൺഗ്രസ് നിർദ്ദേശം. എന്നാല്‍ മത്സരിക്കാൻ ഇല്ലെന്ന് പിജെ ജോസഫും മോൻസ് ജോസഫും നിലപാടെടുത്തതോടെയാണ് ഫ്രാന്‍സിസ് ജോര്‍ജിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ധാരണയായത്.
advertisement

കോട്ടയം മണ്ഡലത്തില്‍ നിര്‍ണായകമായ ക്രൈസ്തവ സഭകളുടെ പിന്തുണയും ഫ്രാൻസിസ് ജോർജിന് തുണയായി. അഞ്ചാം തീയതി യുഡിഎഫ് യോഗം പൂർത്തിയായാൽ അന്ന് തന്നെ കേരളാ കോണ്‍ഗ്രസ് നേതൃയോഗം ചേരും. നേതൃയോഗത്തില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കാന്‍ പി.ജെ ജോസഫിനെ ചുമതലപ്പെടുത്തും. തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയേക്കും.

കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പിന്‍റെ മുന്നണി മാറ്റത്തിലൂടെ നഷ്ടമായ കോട്ടയം സിറ്റ് ഏതുവിധേനയും തിരിച്ചുപിടിക്കുക എന്നത് യുഡിഎഫിന്‍റെയും അഭിമാന പ്രശ്നമാണ്. കോട്ടയം സീറ്റ് ഏറ്റെടുത്ത് കോൺഗ്രസ് തന്നെ മൽസരിക്കണമെന്ന പ്രവര്‍ത്തകരുടെ പൊതു വികാരം പോലും മാറ്റിവച്ചാണ് മുന്നണി ധാരണയുടെ ഭാഗമായി കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് കോട്ടയം സീറ്റ് നൽകുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോട്ടയം ലോക്‌സഭ സീറ്റിൽ ഫ്രാൻസിസ് ജോര്‍ജ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കാന്‍ കേരളാ കോണ്‍ഗ്രസ്
Open in App
Home
Video
Impact Shorts
Web Stories