TRENDING:

പാർട്ടിയും മുന്നണിയും ചതിച്ചു; കേരള കോൺഗ്രസ് (എം) ജനറൽ സെക്രട്ടറി മുഹമ്മദ് ഇഖ്ബാൽ പാർട്ടി വിട്ടു

Last Updated:

കോഴിക്കോട് ജില്ലയിൽ പാർട്ടിക്ക് ലഭിക്കുമെന്ന് കരുതിയ സീറ്റിൽ താൻ മത്സരിക്കുമെന്ന് മുഹമ്മദ് ഇഖ്ബാൽ പ്രതീക്ഷിച്ചിരുന്നു.

advertisement
കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറിയും സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡിന്റെ (SILK) ചെയർമാനുമായ അഡ്വ. മുഹമ്മദ് ഇഖ്ബാൽ പാർട്ടിയിൽ നിന്ന് രാജിവച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്തവണത്തെ സീറ്റ് ലഭിക്കാത്തിൽ പ്രതിഷേധിച്ചാണ്  രാജി. 13 സീറ്റുകൾ ആവശ്യപ്പെട്ട കേരള കോൺഗ്രസ് എമ്മിന് എൽഡിഎഫ് 12 സീറ്റുകൾ മാത്രമാണ് അനുവദിച്ചത്. കോഴിക്കോട് ജില്ലയിൽ പാർട്ടിക്ക് ലഭിക്കുമെന്ന് കരുതിയ സീറ്റിൽ താൻ മത്സരിക്കുമെന്ന് മുഹമ്മദ് ഇഖ്ബാൽ പ്രതീക്ഷിച്ചിരുന്നു. പാർട്ടി വിട്ട അദ്ദേഹം വൈകാതെ തന്നെ കോൺഗ്രസിൽ ചേർന്നേക്കുമെന്നാണ് സൂചന.
News18
News18
advertisement

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കുറ്റ്യാടി സീറ്റിൽ സ്ഥാനാർത്ഥിയായി ആദ്യം പരിഗണിച്ചിരുന്നത് മുഹമ്മദ് ഇഖ്ബാലിനെയായിരുന്നു. എന്നാൽ സിപിഎം പ്രാദേശിക ഘടകത്തിന്റെ എതിർപ്പിനെത്തുടർന്ന് ആ സീറ്റ് വിട്ടുകൊടുക്കേണ്ടി വന്നു. ഇതിന് പകരമായി ഇത്തവണ കുറ്റ്യാടിയോ പേരാമ്പ്രയോ നൽകുമെന്ന് സിപിഎം നേതൃത്വം ഉറപ്പ് നൽകിയിരുന്നതായി കേരള കോൺഗ്രസ് എം അവകാശപ്പെടുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കുറ്റ്യാടി ലഭിക്കില്ലെന്ന് ഉറപ്പായതോടെ മുഹമ്മദ് ഇഖ്ബാൽ പേരാമ്പ്ര കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നുവെങ്കിലും ഇത്തവണയും സിപിഎം സീറ്റ് വിട്ടുനൽകാൻ തയ്യാറായില്ല. പാർട്ടിയും മുന്നണിയും തന്നെ ചതിക്കുകയായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.2016ലും 2011ലും മുഹമ്മദ് ഇഖ്ബാൽ പേരാമ്പ്രയിൽ നിന്ന് മത്സരിച്ചിരുന്നു.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാർട്ടിയും മുന്നണിയും ചതിച്ചു; കേരള കോൺഗ്രസ് (എം) ജനറൽ സെക്രട്ടറി മുഹമ്മദ് ഇഖ്ബാൽ പാർട്ടി വിട്ടു
Open in App
Home
Video
Impact Shorts
Web Stories