ഇടത് ആഭിമുഖ്യമുള്ള കർഷക സംഘടനകളുടെ നേതൃത്വത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽ അനിശ്ചിതകാല സത്യഗ്രഹ സമരം നടക്കുകയാണ്. സത്യഗ്രഹസമരം സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് എസ്. രാമചന്ദ്രൻപിള്ള ഉന്നയിച്ചത്.
"ഭരണഘടന ചട്ടങ്ങളെ ലംഘിച്ച് കൊണ്ടാണ് കർഷക നിയമം.കേന്ദ്ര സർക്കാർ ഏകപക്ഷീയമായി നിയമങ്ങൾ അടിച്ചേൽപ്പിച്ചു. കൃഷി ഭൂമിയും കാർഷിക ഉത്പന്നങ്ങളും കോർപ്പറേറ്റുകൾക്ക് തീറെഴുതി നൽകുകയാണ് കേന്ദ്ര സർക്കാർ. ഉത്പന്നങ്ങൾ എത്ര വേണമെങ്കിലും കോർപ്പറേറ്റുകൾക്ക് പൂഴ്ത്തിവയ്ക്കാൻ നിയമത്തിലൂടെ സാധിക്കും."
advertisement
കേന്ദ്ര സർക്കാർ നടപടികൾക്ക് എതിരെ ശക്തമായ സമരം ഉയർന്ന് വരുമെന്നും രാമചന്ദ്രൻ പിള്ള വ്യക്തമാക്കി. അതേസമയം ഡൽഹിയിലെ കർഷകസമരം അവസാനിക്കുന്നതുവരെ കേരളത്തിലും പ്രതിഷേധം തുടരാനാണ് സംയുക്ത കർഷക സമിതിയുടെ തീരുമാനം. അനിശ്ചിതകാല സത്യഗ്രഹത്തിനൊപ്പം തിങ്കളാഴ്ച സംസ്ഥാനത്തെ ജില്ലാ കേന്ദ്രങ്ങളിലും കർഷക സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കും.