നഴ്സിംഗ് സ്കൂളിലെ പ്രിൻസിപ്പൽ അല്ലെങ്കിൽ 8 വർഷത്തിൽ കുറയാത്ത അധ്യാപക പരിചയമാണ് യോഗ്യതയായി നിശ്ചയിച്ചിരുന്നത് . രണ്ട് അപേക്ഷകള്‍ തസ്തികയിലേക്ക് ലഭിച്ചു. പത്ത് വർഷത്തിലധികം അധ്യാപക പരിചയമുള്ള ബിനു സദാനന്ദൻ, ഒരു വർഷവും പത്ത് മാസവും പ്രവർത്തിപരിചയമുള്ള ആശ പി നായർ എന്നിവരാണ് അപേക്ഷ നല്‍കിയത്.
ഇതിൽ അധ്യാപക പരിചയത്തിന് പുറമെ അഞ്ച് വർഷത്തിലധികം നഴ്സായും സർവീസുള്ള ബിനു സദാനന്ദനെ തഴഞ്ഞാണ് ആശ പി നായരെ ആരോഗ്യ വകുപ്പ് നിയമിച്ചത്. ജോലിയിൽ പ്രവേശിച്ച് പ്രൊബേഷൻ പോലും പൂർത്തിയാക്കാതെയാണ് യോഗ്യതയുള്ളവരെ വെട്ടി ആശയെ തിരുകി കയറ്റിയത്.
advertisement
നിയമനം സംബന്ധിച്ച് മെഡിക്കൽ കൗൺസിലും ശുപാർശ നൽകിയത് ബിനു സദാനന്ദന്റെ പേരായിരുന്നു. സേവന കാലാവധി പരിഗണിച്ചായിരുന്നു ശുപാർശ. ജനറൽ നഴ്സിംഗ് വിദ്യാർത്ഥികളുടെ പരീക്ഷ നടത്തിപ്പ്, നഴ്സിംഗ് അസിസ്റ്റന്റ് രജിസ്ട്രേഷൻ തുടങ്ങി നിർണായക ചുമതലകൾ വഹിക്കേണ്ടവരാണ് ഡെപ്യൂട്ടി രജിസ്ട്രാർ. വിദ്യാർത്ഥികളുടെ ഭാവി പോലും പരിഗണിക്കാതെയാണ് സർക്കാരിന്‍റെ ഇടപെടൽ. ഇടതുപക്ഷ അനുകൂല സംഘടന പ്രവർത്തക കൂടിയാണ് നിയമനം ലഭിച്ച ആശ പി നായർ.