കീടനാശിനികള്‍ ഉപയോഗിക്കുമ്പോള്‍ പ്രധാനമായും പാലിക്കേണ്ടവ
- മൂക്കും വായും മുഖംമൂടി(മാസ്‌ക്) ഉപയോഗിച്ച് മറയ്ക്കണം.
- ഏപ്രണ്‍, കണ്ണട തുടങ്ങിയവ ഉപയോഗിക്കണം.
- രാവിലെ കാറ്റ് കുറഞ്ഞ സമയത്താണ് മരുന്ന് തളിക്കേണ്ടത്.
- കീടനാശിനി പ്രയോഗിക്കുന്നതിനിടെ ആഹാരം കഴിക്കാന്‍ പാടില്ല.
- കീടനാശിനി പ്രയോഗിക്കുന്നതിനിടെ ദേഹത്ത് വീണാലുടന്‍ കഴുകി കളയണം.
നിര്‍ദ്ദേശമിറക്കി കൃഷി വകുപ്പും
കാര്‍ഷിക സര്‍വകലാശാല നടത്തിയ പരിശോധനയില്‍ പച്ചക്കറികളിലും പഴങ്ങളിലും വിഷാംശം കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സംസ്ഥാന കൃഷി ഡയറക്ടറും കര്‍ശന നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.
advertisement
- കൃഷി ഓഫിസര്‍മാര്‍ നേരിട്ടെത്തി നിരോധിത കീടനാശിനി വിതരണവും വില്‍പനയും ഡിപ്പോകളില്‍ നടക്കുന്നില്ലെന്ന് ഉറപ്പാക്കണം.
- കീടനാശിനിയുടെ വിവരമടങ്ങിയ ബോര്‍ഡ് 31ന് മുമ്പ് ഡിപ്പോകളില്‍ പ്രദര്‍ശിപ്പിക്കണം.
- 3. കീടനാശിനികള്‍ കൃഷി ഓഫിസറുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ മാത്രം വിതരണം നടത്തണം
- അംഗീകൃത ഡിപ്പോകളിലൂടെയല്ലാതെ കര്‍ഷകര്‍ കീടനാശിനി വാങ്ങരുത്.
- കമ്പനികളോ വിതരണക്കാരോ ഇടനിലക്കാരോ നേരിട്ട് വിറ്റാല്‍ നിയമനടപടി സ്വീകരിക്കണം.
- മാരക കീടനാശിനി പരിശോധനക്ക് വിജിലന്‍സ് സ്‌ക്വാഡിനെ രംഗത്തിറക്കും.
- വിജിലന്‍സ് സ്‌ക്വാഡ് പരിശോധന നടത്തി കൃഷി ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം.
ജൈവകൃഷി പേരില്‍ പോര; കൃഷി വകുപ്പും സര്‍ക്കാരും ജാഗ്രത പാലിക്കണം
കൃഷി ഓഫീസറുടെ കുറിപ്പ് നിര്‍ബന്ധം
ഡിസംബര്‍ 10ന് കൃഷിമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വളം-കീടനാശിനി വില്‍പന സംബന്ധിച്ചുള്ള വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ചുവപ്പ്, മഞ്ഞ ലേബലുള്ള കീടനാശിനികള്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ കുറിപ്പില്‍ മാത്രമേ വില്‍ക്കാവൂ എന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും പാലിക്കപ്പെടുന്നില്ലെന്നതിന് ഉദാഹരണമാണ് അപ്പര്‍ കുട്ടനാട്ടിലെ ഈ ദുരന്തം.
തയ്യാറാക്കിയത്- അനീഷ് അനിരുദ്ധൻ