TRENDING:

കെ ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് അധ്യക്ഷൻ; സർക്കാർ വിജ്ഞാപനം പുറത്തിറക്കി

Last Updated:

നിലവിലെ പ്രസിഡണ്ട് പി എസ് പ്രശാന്തിന്റെ കാലാവധി നവംബർ 13 ന് കഴിയുന്നതിനാലാണ് പുതിയ നിയമനം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റായി മുൻ ചീഫ് സെക്രട്ടറിയും നിലവിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് (ഐ.എം.ജി.) ഡയറക്‌ടറുമായ കെ. ജയകുമാറിനെ നിയമിച്ചു. സർക്കാർ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. മന്ത്രിസഭയിലെ ഹിന്ദു അംഗങ്ങളാണ് കെ. ജയകുമാറിനെ പ്രസിഡന്റായി നിയമിച്ചതെന്ന് വിജ്ഞാപനത്തിൽ പറയുന്നു.
News18
News18
advertisement

നവംബർ 14 മുതൽ പ്രാബല്യത്തിൽ വരുന്ന നിയമനം രണ്ട് വർഷത്തേക്കായിരിക്കും. നിലവിലെ പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ കാലാവധി നവംബർ 13-ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. മുൻപ് തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയുടെ വൈസ് ചാൻസലറായും കെ. ജയകുമാർ പ്രവർത്തിച്ചിട്ടുണ്ട്. ഐ.എ.എസ്. ഉദ്യോഗസ്ഥൻ എന്നതിലുപരി കവി, ഗാനരചയിതാവ്, വിവർത്തകൻ, ചിത്രകാരൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയനാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കെ ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് അധ്യക്ഷൻ; സർക്കാർ വിജ്ഞാപനം പുറത്തിറക്കി
Open in App
Home
Video
Impact Shorts
Web Stories