TRENDING:

എല്ലാം യുവജനങ്ങളുടെ ക്ഷേമത്തിന്; യുവജന കമ്മീഷൻ ചെയർപെഴ്സണ് ശമ്പളം ഒരു ലക്ഷം; 2017ലെ കുടിശിക നല്‍കും

Last Updated:

2016ൽ ചുമതല ഏറ്റെടുക്കുമ്പോൾ ശമ്പളം 50,000 രൂപയായിരുന്നു. ഇത് 2018 ൽ ഒരു ലക്ഷമാക്കി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സംസ്ഥാനത്തെ യുവജനങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന കേരള സംസ്ഥാന യുവജനകമ്മിഷന്‍ അധ്യക്ഷയുടെ ശമ്പളം ഇരട്ടിയായി വർധിപ്പിച്ചു. 50,000 രൂപയില്‍നിന്ന് ഒരുലക്ഷമാക്കിയാണ് ശമ്പളം ഉയർത്തിയത്. സിപിഎം സംസ്ഥാന സമിതി അംഗം ചിന്താ ജെറോമാണ് സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷ.2016ൽ ചുമതല ഏറ്റെടുക്കുമ്പോൾ ശമ്പളം 50,000 രൂപയായിരുന്നു. ഇത് 2018 ൽ ഒരു ലക്ഷമാക്കി.2017 ലെ ശമ്പളത്തിനാണ് സര്‍ക്കാര്‍ മുൻകാല പ്രാബല്യം അനുവദിച്ചിരിക്കുന്നത്.
advertisement

സംസ്ഥാനത്ത് കടുത്ത സാമ്പത്തിക അച്ചടക്കം വേണമെന്ന് ധനമന്ത്രി ബാലഗോപാൽ ഇടയ്ക്കിടെ പറയുന്നതിനിടെയാണ് ഇത്. ഭരണപരമായ ചെലവുകൾ കുറയ്ക്കുന്നതിന് സംസ്ഥാന സർക്കാർ നടപടി എടുത്തുവരികയാണ്. ഇതിന് വേണ്ടി നാലാം ശനിയാഴ്ച അവധി നൽകുന്ന കാര്യം പരിഗണനയിലാണ്. സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

യുവജന കമ്മീഷന്‍ അധ്യക്ഷയുടെ ശമ്പളം വർധിപ്പിച്ചിരിക്കുന്നു എന്ന് പരക്കെ ആക്ഷേപമുണ്ടെങ്കിലും ഭരണപക്ഷ പ്രതിപക്ഷ യുവജന സംഘടനകൾ അറിഞ്ഞതായി ഇതുവരെ സൂചനയില്ല. ഇതേക്കുറിച്ച് പ്രതികരണങ്ങളും ലഭ്യമായിട്ടില്ല.

advertisement

ഇതിനിടെ മുന്‍ അധ്യക്ഷനായ കോണ്‍ഗ്രസ് നേതാവ് ആര്‍.വി. രാജേഷും ശമ്പളകുടിശിക നൽകണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിട്ടുണ്ട്. യു.ഡി.എഫിന്റെ കാലത്താണ് യുവജന കമ്മിഷന്‍ രൂപവത്കരിച്ചിത്. ആര്‍.വി. രാജേഷായിരുന്നു ആദ്യ ചെയര്‍മാന്‍. ഈ ഘട്ടത്തില്‍ ചെയര്‍മാന് ശമ്പളം നിശ്ചയിച്ചിരുന്നില്ല. 50,000 രൂപ താത്കാലിക വേതനമായി നല്‍കുമെന്നാണ് ഉത്തരവിലുണ്ടായിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

യു.ഡി.എഫ്. സര്‍ക്കാരിന്റെ അവസാനകാലത്ത് ശമ്പളം നിശ്ചയിക്കാനുള്ള തീരുമാനം മന്ത്രിസഭയ്ക്ക് വിട്ടെങ്കിലും നടപടികള്‍ പൂര്‍ത്തിയാക്കാനായില്ല. ഇടതുസര്‍ക്കാര്‍ വന്നതിനുശേഷം, 2016-ലാണ് ചിന്താ ജെറോം അധ്യക്ഷയാകുന്നത്. ഇതോടെ, ശമ്പളഘടനയുണ്ടാക്കിയപ്പോള്‍ നിലവിലെ ചെയര്‍മാന് ബാധകമാകുന്നവിധത്തിലാണ് തീരുമാനമുണ്ടായത്. ഈ അന്യായത്തിന് എതിരേയാണ് രാജേഷ് കോടതിയെ സമീപിച്ചത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
എല്ലാം യുവജനങ്ങളുടെ ക്ഷേമത്തിന്; യുവജന കമ്മീഷൻ ചെയർപെഴ്സണ് ശമ്പളം ഒരു ലക്ഷം; 2017ലെ കുടിശിക നല്‍കും
Open in App
Home
Video
Impact Shorts
Web Stories