കനത്ത പിഴ ഈടാക്കിയതോടെ നിയമലംഘനം കുറഞ്ഞുവെന്ന് മോട്ടോർ വാഹനവകുപ്പ് അധികൃതർ പറയുന്നു. സ്പീഡ് ക്യാമറകളിൽ കുടുങ്ങുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. കൂടാതെ ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കുന്നവരുടെ എണ്ണം കൂടിയിട്ടുമുണ്ട്. ഇതോടെ വാഹന അപകട നിരക്കും കുറഞ്ഞതായാണ് അധികൃതർ വ്യക്തമാക്കുന്നത്.
ഓണസദ്യ തികഞ്ഞില്ല; വനിത ഹോസ്റ്റൽ ആക്രമിച്ച കേസിൽ ഏഴു വിദ്യാർഥികൾ അറസ്റ്റിൽ
അതേസമയം നഗരപ്രദേശങ്ങളിൽ മാത്രമാണ് ഗതാഗതനിയമലംഘനം കുറഞ്ഞിട്ടുള്ളത്. നഗരങ്ങളിലും പട്ടണങ്ങളിലും ക്യാമറകൾ സ്ഥാപിച്ച സ്ഥലങ്ങളിലും വാഹനപരിശോധന നടക്കുന്ന സ്ഥലങ്ങളിലും ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കുന്നുണ്ട്. എന്നാൽ ഗ്രാമങ്ങളിൽ നിയമലംഘനങ്ങൾക്ക് വലിയ കുറവൊന്നും ഉണ്ടായിട്ടില്ലെന്ന് അധികൃതർ പറയുന്നു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 10, 2019 9:27 AM IST