നിയ മേളുടെ ശ്രവണ സഹായി നഷ്ടപ്പെട്ട വാര്‍ത്ത പുറത്ത് വന്നത് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമായിരുന്നു. ശ്രവണ സഹായി തിരിച്ചു വേണമെന്ന നിയമോളുടെ ആഗ്രഹത്തിനൊപ്പം അവള്‍ക്കറിയാത്ത ആയിരങ്ങളും ചേര്‍ന്നപ്പോഴേക്കും മന്ത്രി തന്നെ കുട്ടിയെ കാണാനെത്തുകയായിരുന്നു.
Also Read: സന്ധിവാതവും കടുത്തപ്രമേഹവുമെന്ന് കുഞ്ഞനന്തൻ; എല്ലാവർക്കുമുണ്ടാകാവുന്ന അസുഖങ്ങളല്ലേ? കോടതി
മന്ത്രി നേരിട്ടെത്തി കാതില്‍ പുതിയ ശ്രവണ സഹായി ഘടിപ്പിച്ചപ്പോഴേക്കുംവര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായ അച്ഛന്‍ രാജേഷിന്റെയും ഭാര്യ അജിതയുടെ കണ്ണുകളും നിറഞ്ഞു. നേരത്തെ സംസ്ഥാന സര്‍ക്കാരിന്റെ ശ്രുതിതരംഗം പദ്ധതിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നു കോക്ലിയാര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയ ചെയ്ത ശേഷമായിരുന്നു യന്ത്രസഹായത്തോടെ കേള്‍വി ശക്തി ലഭിച്ചത്.
advertisement
സര്‍ജറിക്ക് ശേഷം തുടര്‍ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ശ്രവണ സഹായ ഉപകരണങ്ങളടങ്ങിയ ബാഗ് ട്രെയിനില്‍ വച്ച് നഷ്ടപ്പെട്ടത്. എട്ട് ലക്ഷത്തോളം രൂപ ചെലവു വരുന്ന കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ സര്‍ജറി സര്‍ക്കാര്‍വഴി സൗജന്യമായി ലഭിക്കുകയായിരുന്നു. ഇതു നഷ്ടപ്പെട്ടതോടെ എന്ത് ചെയ്യമെന്നറിയാത്ത അവസ്ഥയില്‍ കുടുംബം നില്‍ക്കുമ്പോഴാണ് സര്‍ക്കാര്‍ സഹായഹസ്തവുമായെത്തിയത്.
