സന്ധിവാതവും കടുത്തപ്രമേഹവുമെന്ന് കുഞ്ഞനന്തൻ; എല്ലാവർക്കുമുണ്ടാകാവുന്ന അസുഖങ്ങളല്ലേ? കോടതി

Last Updated:

കുഞ്ഞനന്തന് ചികിത്സയ്ക്കായി പരോള്‍ ആവശ്യമില്ലെന്ന് ആവർത്തിച്ച് ഹൈക്കോടതി

കൊച്ചി:  ടി പി വധക്കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന പി കെ കുഞ്ഞനന്തന് ചികിത്സയ്ക്കായി പരോള്‍ ആവശ്യമില്ലെന്ന് ആവർത്തിച്ച് ഹൈക്കോടതി. മെഡിക്കല്‍ കോളജില്‍ എത്രനാള്‍ ചികിത്സ വേണമെന്ന് അറിയിക്കാനും കോടതി നിർദേശിച്ചു. ചികിത്സക്കായി  ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പി കെ കുഞ്ഞനന്തൻ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നിലപാട് ആവര്‍ത്തിച്ചത്. ഇതിനിടെ, കുഞ്ഞനന്തന്റെ രാഷ്ട്രീയബന്ധത്തേക്കുറിച്ച് വാഗ്വാദം നടത്തിയ സര്‍ക്കാര്‍ അഭിഭാഷകനെ കോടതി വിമര്‍ശിച്ചു.
കുഞ്ഞനന്തന് സന്ധിവാതം, കടുത്ത പ്രമേഹം എന്നിവയെ തുടര്‍ന്നുള്ള ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സഹിതം അഭിഭാഷകന്‍ വാദിച്ചു. സര്‍ക്കാരും സമാനമായ റിപ്പോര്‍ട്ടാണ് കോടതിയില്‍ നല്‍കിയത്. സാധാരണ ഗതിയില്‍ എല്ലാവര്‍ക്കുമുണ്ടാവുന്ന അസുഖങ്ങളല്ലേയിതെന്നായിരുന്നു കോടതിയുടെ പ്രതികരണം. ശരീരത്തിലെ ഒരു ഭാഗം പോലും അസുഖമില്ലാത്തതായി ഇല്ലെന്ന് കുഞ്ഞനന്തൻ പറഞ്ഞു. സംസ്ഥാനത്ത് ഏറ്റവും മികച്ച ചികിത്സലഭിക്കുന്നത് മെഡിക്കൽ കോളജുകളിലല്ലേ എന്ന് കോടതി ചോദിച്ചു. കുറ്റവാളികൾക്ക് മെഡിക്കൽ കോളജിൽ നിന്ന് എന്ത് ചികിത്സയാണ് ലഭിക്കുന്നതെന്നായിരുന്നു കുഞ്ഞനന്തന്‍റെ മറുചോദ്യം. ജയിലിൽ ശരിയായ ചികിത്സ ലഭിക്കില്ലെന്നും കുഞ്ഞനന്തൻ കോടതിയിൽ പറഞ്ഞു.
advertisement
പി കെ കുഞ്ഞനന്തൻ സംസ്ഥാനത്തെ ഏറ്റവും കരുത്തനായ കുറ്റവാളിയാണെന്ന് ടി പി കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി കെ ശ്രീധരന്‍ കോടതിയില്‍ വാദിച്ചു. പാര്‍ട്ടി പ്രവര്‍ത്തകനായ കുഞ്ഞനന്തന്‍ ശിക്ഷാ ഇളവുതേടുന്നത് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നതിനാണ്. പരോള്‍ സമയത്ത് പാര്‍ട്ടി പരിപാടികളില്‍ പങ്കെടുത്തുവെന്നും അദ്ദേഹം കോടതിയില്‍ വാദിച്ചു.
എന്നാല്‍ നിയപരമായ പരോള്‍ മാത്രമേ ലഭിച്ചിട്ടുള്ളൂവെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിബന്ധനകളനുസരിച്ച് നിയമവിധേയമായി പ്രവര്‍ത്തിയ്ക്കുന്ന പാര്‍ട്ടിയാണ് സിപിഎമ്മെന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഡിസിസി അംഗത്തിന്റെ നിലവാരത്തിലാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ രാഷ്ട്രീയം പറയുന്നതിനുള്ള വേദിയല്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി സര്‍ക്കാര്‍ അഭിഭാഷകനെ ശാസിച്ചു. തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെ ചികിസ്തയ്ക്കായി എത്രനാള്‍ വേണമെന്ന് അറിയിക്കാന്‍ നിര്‍ദ്ദേശിച്ചു.ശുശ്രൂഷയ്ക്കായി കുടുംബാംഗങ്ങളെ ആശുപത്രിയില്‍ അനുവദിയ്ക്കുന്ന പരിഗണിയ്ക്കാമെന്നും കോടതി അറിയിച്ചു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സന്ധിവാതവും കടുത്തപ്രമേഹവുമെന്ന് കുഞ്ഞനന്തൻ; എല്ലാവർക്കുമുണ്ടാകാവുന്ന അസുഖങ്ങളല്ലേ? കോടതി
Next Article
advertisement
102 ലിറ്റർ വിദേശ മദ്യവുമായി സെലിബ്രേഷൻ സാബു പിടിയിൽ
102 ലിറ്റർ വിദേശ മദ്യവുമായി സെലിബ്രേഷൻ സാബു പിടിയിൽ
  • ചാർളി തോമസ് എന്ന സെലിബ്രേഷൻ സാബുവിനെ 102 ലിറ്റർ വിദേശ മദ്യവുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.

  • വളയം കുഴി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് 204 കുപ്പികളിലായി 102 ലിറ്റർ വിദേശ മദ്യം പിടികൂടിയത്.

  • അനധികൃത മദ്യവില്പന വിവരം ലഭിച്ചതിനെ തുടർന്ന് പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി.

View All
advertisement