മുണ്ടക്കൈ - ചൂരല്‍മല പുനരധിവാസത്തിനായുള്ള ഫണ്ട് മാര്‍ച്ച് 31നകം നല്‍കുമോയെന്ന് കേന്ദ്രത്തോട് ചോദിച്ച ഹൈക്കോടതി യഥാസമയം സത്യവാങ്മൂലം തല്‍കാത്തതിന് കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകനോട് ഡിവിഷന്‍ ബെഞ്ച് ക്ഷുഭിതരാവുകയും ചെയ്തു.
ഡല്‍ഹിയിലുള്ള ഉദ്യോഗസ്ഥന്‍ കോടതിയുടെ മുകളിലാണ് എന്നാണോ കരുതുന്നത്.ചുമതലയുള്ള ഉദ്യോഗസ്ഥനെ അടുത്ത ഫ്‌ളൈറ്റില്‍ ഇവിടെ എത്തിക്കാന്‍ കഴിയുമെന്നും ഹൈക്കോടതി വിമർശിച്ചു
വായ്പ എഴുതിത്തള്ളുന്നതില്‍ അന്തിമ തീരുമാനമെടുക്കേണ്ടതും കേന്ദ്ര സര്‍ക്കാരെന്ന് ഹൈക്കോടതി. ചില ബാങ്കുകള്‍ വായ്പ തിരിച്ചുപിടിക്കാന്‍ നടപടി തുടങ്ങി, ഇക്കാര്യത്തിലും നിലപാടെടുക്കേണ്ടത് കേന്ദ്രമെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.പുനരധിവാസ പദ്ധതി പൂര്‍ത്തിയാക്കാന്‍ കേന്ദ്ര സര്‍ക്കാരാണ് ഡിസംബര്‍ 31 വരെ സമയം നല്‍കി തീരുമാനമെടുത്തത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
March 21, 2025 2:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വയനാട് പുനരധിവാസം; കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതിയുടെ അതിരൂക്ഷ വിമര്‍ശനം; തിങ്കളാഴ്ച തന്നെ സത്യവാങ്മൂലം നല്‍കണം