പ്രമുഖ അബ്കാരിയായിരുന്ന വി കെ അശോകനായിരുന്നു ബിനി ഹോട്ടല്‍ കോർപറേഷനില്‍ നിന്ന് ഏറ്റെടുത്ത് നടത്തിയിരുന്നത്. പുതിയ ടെന്‍ഡര്‍ ക്ഷണിച്ചപ്പോള്‍ സ്വകാര്യ വ്യക്തികള്‍ ഗസ്റ്റ് ഹൗസ് ഏറ്റെടുത്തിരുന്നു. ബിനി ടൂറിസ്റ്റ് ഹോം എന്ന പേര് ബിനി ഹെറിറ്റേജ് എന്നാക്കി മാറ്റുകയും ചെയ്തു. ഇതിനായി കോർപറേഷന്‍ വഴിവിട്ട് സഹായം ചെയ്‌തെന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ ആരോപിച്ചിരുന്നു. ഗസ്റ്റ് ഹൗസ് കോർപറേഷന്‍ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ വാദം ഹൈക്കോടതി തള്ളുകയായിരുന്നു. പിന്നാലെയാണ് അനാവശ്യ ഹർജിയാണന്ന് ചൂണ്ടിക്കാട്ടി പിഴയും വിധിച്ചത്.
advertisement
ഇതും വായിക്കുക: സ്വാതന്ത്ര്യദിനത്തിൽ ദേശീയപതാകയ്ക്ക് പകരം കോൺഗ്രസ് പതാക ഉയർത്തി സിപിഎം ബ്രാഞ്ച്
ആറ് കൗണ്‍സിലര്‍മാരും അഞ്ച് ലക്ഷം രൂപ വീതം പിഴയൊടുക്കണം. മാത്രമല്ല, ഇവര്‍ക്ക് വേണ്ടി ഹാജരായ തൃശൂരിലെ അഭിഭാഷകന്‍ കെ പ്രമോദും 5 ലക്ഷം രൂപ പിഴയൊടുക്കണം. സിപിഎം നേതാക്കള്‍ ഇടപെട്ട് ബിനി ഗസ്റ്റ് ഹൗസ് തങ്ങള്‍ക്ക് ഇഷ്ടപ്പെട്ടവര്‍ക്ക് കൊടുത്തെന്നായിരുന്നു ബിജെപിയുടെ ആരോപണം. ഈ ആരോപണമാണ് ഹൈക്കോടതി തള്ളിയത്. കൗണ്‍സിലര്‍മാര്‍ പിഴയൊടുക്കണമെന്ന ഹൈക്കോടതി വിധി ബിജെപിക്ക് തിരിച്ചടിയായി.