മൂന്നു ഘട്ടങ്ങളിലായി നടന്ന തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലാണ് ഇന്നു നടക്കുന്നത്. സംസ്ഥാനത്തെ 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടന്നത്. കൗണ്ടിംഗ് പാസ് ലഭിച്ചിട്ടുള്ള കൗണ്ടിംഗ് ഏജന്റുമാര്‍ക്ക് മാത്രമായിരുന്നു കൗണ്ടിംഗ് ഹാളില്‍ പ്രവേശിക്കാന്‍ അനുമതി. സ്ഥാനാര്‍ത്ഥിക്കും ചീഫ് ഇലക്ഷന്‍ ഏജന്റിനും ബ്ലോക്ക് വരണാധികാരിക്ക് കീഴിലുള്ള ഒരാള്‍ക്കും കൗണ്ടിംഗ് ഹാളില്‍ പ്രവേശനം അനുവദിച്ചു.
കൗണ്ടിംഗ് ഓഫീസര്‍മാര്‍ കൈയുറയും മാസ്‌കും ഫേസ് ഷീല്‍ഡും ധരിച്ചാണ് ഹാളില്‍ പ്രവേശിച്ചത്. കൗണ്ടിംഗ് ഹാളില്‍ എത്തുന്ന സ്ഥാനാര്‍ത്ഥികളും കൗണ്ടിംഗ് ഏജന്റുമാരും മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കണമെന്നും നിർദേശമുണ്ടായിരുന്നു. കോവിഡ് ബാധിതര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും നല്കിയ 86,576 സ്പെഷല്‍ തപാല്‍ ബാലറ്റുകള്‍ ഉള്‍പ്പെടെ 2,11,846 തപാല്‍ ബാലറ്റുകളാണ് വിതരണം ചെയ്തിരുന്നത്. 941 ഗ്രാമപഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍, 86 മുനിസിപ്പാലിറ്റികള്‍, ആറ് കോര്‍പറേഷനുകള്‍ എന്നിവയിലേക്കാണ് തെരഞ്ഞെടുപ്പു നടന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങുന്നതു മുതലുള്ള പുരോഗതി പിആര്‍ഡി ലൈവ് മൊബൈല്‍ ആപ്പിലൂടെ അറിയാം. trend.kerala.gov.in എന്ന വെബ്സൈറ്റ് വഴി ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത്, കോര്പറേഷന്, നഗരസഭാ സീറ്റുകളുടെ എണ്ണവും ലീഡ് നിലയും തത്സമയം അറിയാനാകുന്ന വിപുലമായ സജ്ജീകരണങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിട്ടുണ്ട്.
advertisement
തത്സമയ വിവരങ്ങൾ ചുവടെ...