കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇപ്പോള്‍ അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികയില്‍ ജോലിചെയ്യുന്ന പ്രിയ വര്‍ഗീസിന് അധ്യാപനമാണ് താല്പര്യമെങ്കില്‍ കേരളവര്‍മ്മ കോളേജില്‍ പോയി മലയാളം പഠിപ്പിച്ചാല്‍ പോരെ ? നീലേശ്വരം ക്യാംപസില്‍ പഠിക്കുന്ന പാവപ്പെട്ട വിദ്യാര്‍ത്ഥികളെ നാഥനില്ലാത്ത അവസ്ഥയിലാക്കി എന്തിന് ഈ നാടകം കളിക്കുന്നു ? പ്രിയ വര്‍ഗീസ് നാടക പരമ്പരയിലൂടെ യൂണിവേഴ്സിറ്റി അധികാരികള്‍ സര്‍വകലാശാലയെ പൊതുമണ്ഡലത്തില്‍ അങ്ങേയറ്റം പരിഹാസ്യമാക്കുന്നത് നിര്‍ത്തി അതിന്റെ നഷ്ടപ്പെട്ട യശസ്സ് തിരിച്ചുപിടിക്കണം.
പ്രിയ വർഗീസിനെ നിയമന പട്ടികയിൽനിന്ന് ഒഴിവാക്കണം; റാങ്ക് പട്ടിക പുനക്രമീകരിക്കണം; ഹൈക്കോടതിയിൽ ഹർജി
advertisement
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ആയിരുന്ന ഡോ. ശ്രീകലയെ മാറ്റി തസ്തിക ഒഴിച്ചിട്ടു അസോസിയേറ്റ് പ്രൊഫസറായി ഡയറക്ടര്‍ ആകാനുള്ള ഗൂഡനീക്കമാണ് ഇപ്പോള്‍ തകര്‍ന്നത്. പ്രിയ വര്‍ഗീസിന് സര്‍വീസ് ബ്രേക്ക് ഉണ്ടാകാതിരിക്കാന്‍ ഡെപ്യൂറ്റേഷന്‍ ഈ മാസം ദീര്‍ഘിപ്പിച്ചു കൊടുത്തു. ഡയറക്ടര്‍ പോസ്റ്റില്‍ ജോയിന്‍ ചെയ്യാന്‍ അസോസിയേറ്റ് പ്രൊഫസര്‍ ആകണം എന്നുള്ളതിനാലാണ്ഇങ്ങനെ നീങ്ങിയത്. ഗൂഡനീക്കം പാളിയപ്പോള്‍ പുതിയ ഡയറക്ടറെ ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കൊണ്ടുവന്നു വിവാദത്തില്‍നിന്നും രക്ഷനേടാന്‍ ശ്രമിക്കുന്നു.വിദ്യാര്‍ഥികളെ പഠിപ്പിക്കുക എന്നതാണ് ആഗ്രഹമെങ്കില്‍ എന്തിനാണ് ഇത്തരത്തില്‍ നാടകം കളിക്കുന്നത്? കേരളവര്‍മ്മ കോളേജില്‍ പോയി പഠിപ്പിച്ചാല്‍ പോരെ എന്നും സംഘടന വാര്‍ത്താക്കുറിപ്പില്‍ ചോദിച്ചു.
ഏകാധിപതി രീതിയില്‍ പെരുമാറുന്ന വൈസ് ചാന്‍സലര്‍ അധികാര ദുര്‍വിനിയോഗം നടത്തുമ്പോള്‍ അക്കാദമിക സമൂഹത്തിന് കണ്ണടച്ച് ഇരിക്കുവാന്‍ സാധിക്കില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. പ്രേമചന്ദ്രന്‍ കീഴോത്ത് പറഞ്ഞു.ഉന്നത വിദ്യാഭ്യാസ മേഖലയുടെ കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അവസ്ഥ ശോചനീയമാണെന്ന് കണ്ണൂര്‍ മേഖലാ പ്രസിഡന്റ്ഡോ. ഷിനോ പി. ജോസ് ആരോപിച്ചു. തെറ്റായ നിയമോപദേശം തുടര്‍ച്ചയായി നേടുന്ന വൈസ് ചാന്‍സലര്‍ സര്‍വ്വകലാശാല ഫണ്ട്ധൂര്‍ത്തടിക്കുന്നുവെന്നും ഇ.എസ് ലത, പി പ്രജിത, വി. പ്രകാശ് എന്നിവര്‍ആരോപിച്ചു.