TRENDING:

Kerala Rains| സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു; രണ്ട് മരണം; ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Last Updated:

കേരളത്തിൽ ലഭിക്കേണ്ട മഴയുടെ ശരാശരിയുടെ ഇരട്ടിയിൽ അധികം രണ്ട് ദിവസത്തിനിടെ ലഭിച്ചു കഴിഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: മഴക്കെടുതിയിൽ സംസ്ഥാനത്ത് രണ്ട് മരണം. കാസർഗോഡും പാലക്കാടും ആണ് മരണം റിപ്പോർട്ട് ചെയ്തത്. ആലപ്പുഴയിൽ ഒരാളെ കാണാതായി. ഇടുക്കിയിൽ ഒരു വീട് പൂർണമായും തകർന്നു. സംസ്ഥാനത്ത് 137 വീടുകൾ ഭാഗികമായും തകർന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

കനത്ത മഴയെ തുടർന്ന്  ജില്ലകളിൽ  നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കാസർഗോഡ്, കണ്ണൂർ, തൃശ്ശൂർ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് നാളെ അവധി.

എറണാകുളത്ത് അങ്കണവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

Also Read- വയലിലെ കള പറിക്കുന്നതിനിടയിൽ തെങ്ങ് ദേഹത്ത് വീണു; പാലക്കാട് 55 കാരിക്ക് ദാരുണാന്ത്യം

കേരളത്തിൽ ലഭിക്കേണ്ട മഴയുടെ ശരാശരിയുടെ ഇരട്ടിയിൽ അധികം രണ്ട് ദിവസത്തിനിടെ ലഭിച്ചു കഴിഞ്ഞു. രണ്ട് ദിവസത്തിനിടെ കാസർഗോഡ് 17 സെമീറ്ററും കോട്ടയത്ത് 15 സെന്റീ മീറ്ററിനു മുകളിലും മഴ ലഭിച്ചു. കണ്ണൂർ കാസർഗോഡ്, ഇടുക്കി ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് ആണ്.

advertisement

Also Read- മൂന്ന് മാസത്തിനിടെ രണ്ട് ജീവനെടുത്ത കോട്ടയം മാർമല വെള്ളച്ചാട്ടത്തില്‍ സുരക്ഷാക്രമീകരണങ്ങൾ

എറണാകുളം ജില്ലയുടെ തീരപ്രദേശങ്ങളിൽ രൂക്ഷമായ കടലാക്രമണമാണ്. നായരമ്പലം, ഞാറയ്ക്കൽ ഭാഗങ്ങളിൽ വീടുകളിലേയ്ക്ക് വെള്ളം കയറിയതിനെ തുടർന്ന് ജനജീവിതം ദുസ്സഹമായി. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറില്ലെന്ന നിലപാടിലാണ് പ്രദേശവാസികൾ.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കോട്ടയത്ത് ശക്തമായ മഴയിൽ നദികൾ കരകവിഞ്ഞു. മണിമലയാറ്റിൽ പഴയിടം കോസ് വെയിൽ വെള്ളം കയറി. പുളിക്കൽ കവലയിൽ കെ കെ റോഡിൽ വെള്ളക്കെട്ടുണ്ടായി. വാഴൂരിൽ തോട് കരകവിഞ്ഞു എസ്ബിഐ ജംഗ്ഷനിൽ വെള്ളം കയറി. പനച്ചിക്കാട് അമ്പാട്ടുകടവിൽ റോഡിലും വെള്ളംകയറി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Rains| സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു; രണ്ട് മരണം; ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Open in App
Home
Video
Impact Shorts
Web Stories