നിലവിലെ നാല് സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസ പഠന സംവിധാനം സംയോജിപ്പിച്ചാണ് ഓപ്പണ്‍ സര്‍വകലാശാല ആരംഭിക്കുക. ഏത് പ്രായത്തിലുള്ളവര്‍ക്കും പഠിക്കാനാകും. കോഴ്‌സ് പൂര്‍ത്തിയാക്കാനാകാത്തവര്‍ക്ക് അതുവരെയുള്ള പഠനമനുസരിച്ച് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് നല്‍കും.
ദേശീയ- അന്തര്‍ദേശീയ തലത്തിലെ പ്രഗല്‍ഭരായ അധ്യാപകരുടേയും വിദഗ്ധരുടേയും ഓണ്‍ലൈന്‍ ക്ലാസുകള്‍ സര്‍വകലാശാലയുടെ പ്രത്യേകതയായിരിക്കും. സര്‍ക്കാര്‍ എയിഡഡ് കോളജുകളുടെ ലാബും മറ്റ് അടിസ്ഥാന സൗകര്യവും പുതിയ സര്‍വകലാശാലക്കായി പ്രയോജനപ്പെടുത്തും.
പരമ്പരാഗത കോഴ്‌സുകള്‍ക്ക് പുറമെ നൈപുണ്യ വികസന കോഴ്‌സും നടത്തും. ഇതിലൂടെ വിദ്യാഭ്യാസത്തിന്റെ ജനകീയവത്കരണ രംഗത്ത് വലിയ മാറ്റത്തിനാണ് തുടക്കമാകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 03, 2020 7:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശ്രീനാരായണ ഗുരുവിന്റെ പേരില്‍ ഓപ്പണ്‍ സര്‍വകലാശാല ഗാന്ധിജയന്തിദിനത്തിൽ; ഓൺലൈൻ ക്ലാസുകൾ പ്രത്യേകത