TRENDING:

Kerala SSLC Result 2024 | എസ്.എസ്.എൽ.സി. പരീക്ഷാ ഫലപ്രഖ്യാപനം ഇന്ന്

Last Updated:

Kerala SSLC 10th Result 2024 : പരീക്ഷാ ഫലം മെയ് 8, ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പ്രഖ്യാപിക്കും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8, ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പ്രഖ്യാപിക്കും. മാർച്ച് 4 മുതൽ മാർച്ച് 25 വരെ നടന്ന പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് pareekshabhavan.kerala.gov.in സന്ദർശിച്ച് ഫലമറിയാം. ഫലപരിശോധനക്കായി, വിദ്യാർത്ഥികൾ അവരുടെ രജിസ്ട്രേഷൻ നമ്പർ, പാസ് വേർഡ്, ജനനത്തീയതി എന്നിവ നൽകേണ്ടതുണ്ട്. കൂടാതെ, വിദ്യാർത്ഥികൾക്ക് ഫലം മെച്ചപ്പെടുത്താൻ അവസരമൊരുക്കുന്ന സേവ് എ ഇയർ (SAY) പരീക്ഷകളെക്കുറിച്ചുള്ള വിശദാംശങ്ങൾ ഫലം പുറത്തുവിടുന്ന ദിവസത്തെ പത്രസമ്മേളനത്തിൽ പ്രഖ്യാപിക്കും.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

മന്ത്രി വി. ശിവൻകുട്ടിയുടെ വാർത്താ സമ്മേളനത്തിൽ, മൊത്തത്തിലുള്ള വിജയശതമാനം, ഉയർന്ന ഫലം നേടിയവരുടെ പട്ടിക, മികച്ച പ്രകടനം കാഴ്ചവെച്ച ജില്ലകളുടെ പട്ടിക, ഡിസ്റ്റിംഗ്ഷനോ എ പ്ലസ് ഗ്രേഡോ നേടിയ വിദ്യാർത്ഥികളുടെ എണ്ണം, സർക്കാർ സ്‌കൂളുകളുടെ പ്രകടനം തുടങ്ങിയ വിവരങ്ങൾ മന്ത്രി പ്രഖ്യാപിക്കും.

2023 ബാച്ചിന്റെ ഫലം മറികടക്കാൻ ഈ വർഷത്തെ പത്താം ക്ലാസ് ഫലങ്ങൾക്ക് കഴിയുമോ ഇല്ലയോ എന്ന് അറിയേണ്ടിയിരിക്കുന്നു. കഴിഞ്ഞ വർഷം, മാർച്ച് 9 മുതൽ 29 വരെ നടന്ന പരീക്ഷകളിൽ 99.7 ശതമാനമായിരുന്നു മൊത്തത്തിലെ വിജയശതമാനം. 4.19 ലക്ഷം വിദ്യാർത്ഥികൾ പരീക്ഷ എഴുതിയിരുന്നു, ഇത് 2022 മുതലുള്ള രജിസ്ട്രേഷനുകളേക്കാൾ കൂടുതലാണ്. 2022 ൽ മൊത്തത്തിലുള്ള വിജയശതമാനം 99.26 ശതമാനം ആയിരുന്നു. 4 ലക്ഷം വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തു. അതിനും ഒരു വർഷം മുമ്പ്, ഏകദേശം 4.2 ലക്ഷം വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു, 99.47 ആയിരുന്നു മൊത്തം വിജയശതമാനം.

advertisement

കഴിഞ്ഞ വർഷത്തെ എസ്എസ്എൽസി ഫലത്തിൽ 68,604 കുട്ടികളാണ് എ പ്ലസ് നേടിയത്. 2022ൽ എ പ്ലസ് നേടിയ വിദ്യാർത്ഥികളുടെ എണ്ണം 44,363 ആയിരുന്നു. 2023ൽ ലക്ഷദ്വീപിൽ ആകെ എട്ടു പരീക്ഷാ കേന്ദ്രങ്ങളാണുണ്ടായിരുന്നത്. പരീക്ഷയെഴുതിയ 289 കുട്ടികളിൽ 283 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 97.92 വിജയ ശതമാനം രേഖപ്പെടുത്തി. ലക്ഷദ്വീപിലെ നാല് പരീക്ഷാ കേന്ദ്രങ്ങൾ 100 ശതമാനം വിജയം നേടി.

പ്ലസ് ടു ഫലം അടുത്ത ദിവസം ഇതേ സമയത്ത് പുറത്തുവരും. keralaresults.nic.in, prd.kerala.gov.in, result.kerala.gov.in, examresults.kerala.gov.in, results.kite.kerala.gov എന്നീ വെബ്‌സൈറ്റുകളിൽ 2024ലെ പ്ലസ് ടു ഫലം ലഭ്യമാകും.

advertisement

Summary: Kerala SSLC examination results to be announced on May 8, 2024. Results can be checked online on pareekshabhavan.kerala.gov.in

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala SSLC Result 2024 | എസ്.എസ്.എൽ.സി. പരീക്ഷാ ഫലപ്രഖ്യാപനം ഇന്ന്
Open in App
Home
Video
Impact Shorts
Web Stories