ഫേസ്ബുക്ക് പോസ്റ്റ്
പ്രതിസന്ധിയിലും, ഏത് സമയത്തും ഞങ്ങളുണ്ട് കൂടെ. നിങ്ങൾ നേരിടുന്ന ഏത് തരത്തിലുള്ള പ്രശ്നവും ഞങ്ങളോട് പറയാം. 181 ടോൾഫ്രീ ഹെൽപ്‌ലൈൻ 24 മണിക്കൂറും നിങ്ങൾക്കായി പ്രവർത്തിക്കുന്നുണ്ട്. നിങ്ങളുടെ സ്വകാര്യതയെ മാനിച്ചുകൊണ്ട് നീതിപൂർവ്വമായ ഇടപെടലുകളായിരിക്കും ഞങ്ങളുടെ ഭാഗത്തുനിന്നും ലഭിക്കുക. അതിക്രമം കാണിക്കുകയും 'Who Cares' എന്ന നിലപാട് പുലർത്തുകയും ചെയ്യുന്നവരെ നിയമത്തിൻ്റെ മുന്നിലെത്തിക്കാം. സ്വാഭിമാനത്തോടെ മുന്നോട്ട് പോകാം
സൗഹൃദങ്ങളും വ്യക്തിബന്ധങ്ങളും ആരോഗ്യപരമായിരിക്കണം. ബന്ധങ്ങൾ ടോക്സിക് ആവുകയും നിയന്ത്രണങ്ങൾ അതിരുവിടുകയും ചെയ്യുമ്പോൾ അത്തരക്കാരെ ഒഴിവാക്കി അതിജീവിക്കാൻ ഓരോ വ്യക്തിക്കും സാധിക്കണം. പ്രശസ്തിയും സ്വാധീനവും മറ്റ് ഘടകങ്ങളും ഉപയോഗിച്ച് അടുപ്പമുണ്ടാക്കുകയും പിന്നീട് ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തുന്നവരെയും ഉപേക്ഷിച്ച് തലയുയർത്തി സ്വാഭിമാനത്തോടെ മുന്നോട്ട് പോകാം. ഏതൊരു ബന്ധവും ദൃഢപ്പെടുത്തുന്നത് സ്നേഹവും വിശ്വാസ്യതയും സ്വാതന്ത്ര്യവുമാണ്. പക്വതയോടെ ബന്ധങ്ങളെ നോക്കിക്കാണാനും ബഹുമാനമില്ലാത്തിടത്തുനിന്ന് ഇറങ്ങിപ്പോരാനും ഓരോരുത്തർക്കും സാധിക്കണം.
advertisement