കോടതിയിലുള്ള കേസുകളിലെ വിധി വന്ന ശേഷമേ വോട്ട് എണ്ണാൻ കഴിയൂ എന്ന വൈസ് ചാൻസലറുടെ നിലപാടിൽ പ്രതിഷേധിച്ചാണ് ഇടത് സംഘടനകൾ തർക്കം ഉന്നയിച്ചത്. 9 സീറ്റിലേക്കാണ് സിൻഡിക്കേറ്റിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ ഇന്ന് വേണമെന്ന് ഇടത് സംഘടനകൾ ആവശ്യപ്പെട്ടപ്പോൾ ഫല പ്രഖ്യാപനം ഇന്നുതന്നെ നടത്താൻ കഴിയില്ലെന്നായിരുന്നു വിസിയുടെ പ്രഖ്യാപനം. ഇതോടെ ചേംബറിൽ വാക്കേറ്റവും ബഹളവുമുണ്ടായി.
advertisement
രാവിലെ 8 മുതൽ 10 വരെയായിരുന്നു കേരള സർവകലാശാല സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പ്. 12 സീറ്റിലേക്ക് വിജ്ഞാപനം ഇറങ്ങിയെങ്കിലും 9 സീറ്റിലേക്കായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. റിട്ടേണിങ് ഓഫിസർ ഇന്ന് പ്രഖ്യാപനം വേണമെന്നും ആവശ്യപ്പെട്ടു. 15 വോട്ട് സംബന്ധിച്ച് നിലവിൽ തർക്കമുണ്ട്. ഇതു ചോദ്യം ചെയ്തുകൊണ്ട് എസ്എഫ്ഐയും ബിജെപി പ്രവർത്തകരും ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഇതിനിടെ വോട്ടെണ്ണാൻ തീരുമാനിക്കുകയായിരുന്നു. കോടതി വിധിയെ തുടർന്നായിരുന്നു തീരുമാനം. അഞ്ച് സീറ്റുകളിൽ ഇടതു സ്ഥാനാർത്ഥികൾ വിജയിച്ചു. ഒരു ബിജെപി സ്ഥാനാർത്ഥിയും ജയിച്ചു. മൂന്ന് ഇടതു സ്ഥാനാർത്ഥികൾ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നിലവിൽ 12 സീറ്റിൽ എട്ടിലും ഇടത് സ്ഥാനാർത്ഥികൾക്കാണ് വിജയം. ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.