പാർട്ടി നേതാക്കൾ പ്രതികളാവുന്ന കേസിൽ കമ്മീഷൻ പുലർത്തുന്ന നിസംഗതയെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു വനിതാ കമ്മീഷൻ അധ്യക്ഷയുടെ മറുപടി.
TRENDING:കഠിനംകുളം കൂട്ടബലാത്സക്കേസില്‍ വൻ ഗൂഡാലോചനയെന്ന് പൊലീസ്; 5 പേർ അറസ്റ്റിൽ [NEWS]Kerala Elephant Death | ആന ചരിഞ്ഞ സംഭവത്തിൽ വിദ്വേഷ പ്രചാരണം: മനേക ഗാന്ധിക്കെതിരെ മുസ്ലിം ലീഗിന്റെ വക്കീൽ നോട്ടീസ് [NEWS]Reliance Jio | ഫേസ്ബുക്ക് മുതൽ മുബാദല വരെ; ആറാഴ്ചക്കിടെ ജിയോയിലെത്തിയത് 87,655 കോടി രൂപയുടെ നിക്ഷേപം [NEWS]
advertisement
"ഞാന്‍ പാര്‍ട്ടിയിലൂടെ വളര്‍ന്നയാളാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ് ഇക്കാര്യങ്ങളില്‍ കര്‍ശനമായി നടപടിയെടുക്കുന്നതുപോലെ ഒരുപാര്‍ട്ടിയുമെടുക്കില്ല. സംഘടനാപരമായി തീരുമാനമെടുത്താല്‍ മതിയെന്ന് ആ കുടുംബം തന്നോട് പറഞ്ഞിരുന്നു. പാര്‍ട്ടിയില്‍ അവര്‍ വിശ്വസിക്കുന്നു. ഞങ്ങളുടെ പാര്‍ട്ടി ഒരു കോടതിയും കൂടിയാണ്. പോലീസ് സ്‌റ്റേഷനുമാണ്. ഒരു നേതാവിനോടും അക്കാര്യത്തില്‍ ഞങ്ങള്‍ വിട്ടുവീഴ്ച ചെയ്യില്ല. സംശയം വേണ്ട."- ജോസഫൈന്‍ പറഞ്ഞു.
സ്ത്രീ പീഡന പരാതികളില്‍ ഏറ്റവും കര്‍ശന നടപടിയെടുക്കുന്നത് സിപിഎമ്മാണ്. അതില്‍ അഭിമാനിക്കുന്നുവെന്നും എം.സി.ജോസഫൈന്‍ പറഞ്ഞു.
എസ്. രാജേന്ദ്രനും സികെ ഹരീന്ദ്രനുമെതിരെ കിട്ടിയ പരാതികളിൽ വനിതാ കമ്മീഷൻ കേസെടുത്തിട്ടുണ്ടെന്നും എ വിജയരാഘവൻ്റെ പരാമർശത്തിൽ കമ്മീഷൻ നേരത്തെ പ്രതികരിച്ചിട്ടുണ്ടെന്നും ജോസഫൈൻ വ്യക്തമാക്കി.