മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കുന്ന പ്രമേയത്തിലൂടെയാകും ഇത്. ഭരണഘടനയിലും സംസ്ഥാനത്തിന്റെ പേര് ‘കേരള’ എന്നാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. സർക്കാറിന്റെ നിർദ്ദേശം പ്രതിപക്ഷവും പിന്തുണച്ചാൽ ഏകകണ്ഠമായി പ്രമേയം പാസാക്കി കേന്ദ്രത്തിന് അയക്കും. ഇംഗ്ലീഷിലും മലയാളത്തിലും സംസ്ഥാനത്തിന്റെ പേര് കേരളം എന്നായിരിക്കും രേഖപ്പെടുത്തുക.
അതേസമയം, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കും. നാളെയോ മറ്റെന്നാളോ നടപടികൾ പൂർത്തിയാക്കി സഭ അനിശ്ചിതകാലത്തേക്ക് പിരിയാൻ ആണ് ആലോചന. ബില്ലുകൾ ചർച്ച കൂടാതെ പാസാക്കും.
advertisement
തന്നെ കൊലപ്പെടുത്താൻ പാർട്ടിയിൽ ഗൂഢാലോചന നടന്നെന്ന കുട്ടനാട് എംഎൽഎ തോമസ് കെ തോമസിന്റെ ആരോപണം അടിയന്തര പ്രമേയമായി പ്രതിപക്ഷം സഭയിൽ കൊണ്ടുവരും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 09, 2023 8:53 AM IST