നെഹ്റു ട്രോഫി വള്ളംകളി കൂടാതെ ആറു ജില്ലകളിലെ വള്ളംകളി മത്സരങ്ങളും സംപ്രേഷണം ചെയ്യും. 12 മത്സരങ്ങൾ ആയിരിക്കും സംപ്രേഷണം ചെയ്യുന്നത്. അതേസമയം,
ലേലം നടന്നില്ലെങ്കിലും ചാമ്പ്യൻസ് ബോട്ട് ലീഗ് ഘടനയിൽ മാറ്റം വരുത്തേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, 67-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഓഫ്‌ലൈൻ ടിക്കറ്റുകൾ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളിലും ഇന്ന് ഓഗസ്റ്റ് ആറാം തിയതി ചൊവ്വാഴ്ച മുതൽ ലഭ്യമാണ്. സംസ്ഥാനത്തെ എല്ലാ ഡി.റ്റി.പി.സി. കേന്ദ്രങ്ങൾ, എറണാകുളം, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ കളക്ടറേറ്റുകൾ എന്നിവിടങ്ങളിലും ടിക്കറ്റുകൾ ലഭ്യമാണ്. 100 രൂപ മുതൽ 3000 രൂപ വരെയുള്ള ടിക്കറ്റുകൾ ലഭ്യമാണ്.
advertisement
ടൂറിസ്റ്റ് ഗോൾഡ് - 3000, ടൂറിസ്റ്റ് സിൽവർ - 2000, റോസ് കോർണർ - 1500 (രണ്ട് പേർക്ക്), റോസ് കോർണർ - 800 (ഒരാൾക്ക്), വിക്ടറി ലൈൻ - 500, ആൾ വ്യൂ - 300, ലേക്ക് വ്യൂ - 200, ലോൺ - 100 എന്നിങ്ങനെയാണ് ടിക്കറ്റിന്‍റെ നിരക്ക്. ടൂറിസ്റ്റ് ഗോൾഡ്, ടൂറിസ്റ്റ് സിൽവർ എന്നീ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്ക് നെഹ്റു പവലിയനിലാണ് ഇരിപ്പിടം.
67-ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ മൂന്ന് പ്രദർശന തുഴച്ചിൽ ഉൾപ്പടെ 23 ചുണ്ടൻ വള്ളങ്ങളും 56 ചെറുവള്ളങ്ങളുമാണ് മാറ്റുരയ്ക്കുന്നത്. എൻ.ടി.ബി.ആർ. വെബ്സൈറ്റ്, (http://www.nehrutrophy.nic.in) ബുക്ക് മൈ ഷോ, സൗത്ത് ഇന്ത്യൻ ബാങ്ക് എന്നീ ഓൺലൈൻ സൈറ്റുകളിലും വള്ളംകളിയുടെ ടിക്കറ്റുകൾ ലഭ്യമാണ്.
