തിരുവനന്തപുരം: പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ ക്രമക്കേട് സ്ഥിരീകരിച്ച് പിഎസ് സി. യൂണിവേഴ്സിറ്റി കോളേജ് സംഭവത്തിലെ പ്രതികൾ ക്രമക്കേട് നടത്തിയെന്നാണ് സ്ഥിരീകരണം. ഇതേ തുടർന്ന് യൂണിവേഴ്സിറ്റി കോളജ് കത്തിക്കുത്ത് കേസിലെ പ്രതികളും എസ് എഫ് ഐ യൂണിറ്റ് ഭാരവാഹികളുമായിരുന്ന ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരെ റാങ്ക് പട്ടികയിൽ നിന്നൊഴിവാക്കാൻ പി എസ് സി യോഗം തീരുമാനിച്ചു. ഇവരെ പിഎസ് സി തെരഞ്ഞെടുപ്പ് നടപടികളിൽ നിന്നും സ്ഥിരമായി അയോഗ്യരാക്കാനും കമ്മീഷൻ തീരുമാനിച്ചു.
ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ക്രമക്കേട് നടത്തിയതെന്ന് PSC വിജിലൻസ് കണ്ടെത്തി. പരീക്ഷാ കേന്ദ്രത്തിൽ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ക്രമക്കേട് നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാനും അതിന് ആരെങ്കിലും സഹായിച്ചിട്ടുണ്ടെങ്കിൽ അവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം നടത്താനും യോഗം തീരുമാനിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.