അഭിപ്രായം പറഞ്ഞതിനാണ് പാര്‍ട്ടി ആലോചിച്ച് ടി.പിയെ വെട്ടിക്കൊന്നത്. സിപിഎമ്മിന്റെ പങ്കാണ് കോടതിയില്‍ തെളിഞ്ഞിരിക്കുന്നത്. പി.മോഹനന്‍ അടക്കമുള്ളവരുടെ പങ്ക് തെളിയിക്കാന്‍ നിയമപോരാട്ടം തുടരുമെന്നും കൊലയാളികള്‍ക്കുവേണ്ടിയാണ് പാര്‍ട്ടി നിലകൊണ്ടതെന്നും രമ പറഞ്ഞു. രണ്ട് പുതിയ പാർട്ടി അംഗങ്ങളാണ് കേസിൽ വന്നത്. കെ കെ കൃഷ്ണനും ജ്യോതി ബാബുവും. ഇവർ രണ്ടുപേരും സിപിഎമ്മിന്റെ പ്രധാനപ്പെട്ട നേതാക്കളാണ്. ഇതിന് മുകളിൽ ഗൂഢാലോചനയുണ്ട്. അവരിൽ എത്തുന്നത് വരെ പോരാട്ടം തുടരും.
advertisement
സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായ പി മോഹനനെ വെറുതെ വിട്ടത് ചില തെളിവുകളുടെ അഭാവത്തിലാണ്. മോഹനൻ അന്ന് ജില്ലാ സെക്രട്ടറിയാണ്. ജില്ലാ സെക്രട്ടറിയായ മോഹനന്റെ അറിവില്ലാതെ ഇത് ഏരിയ കമ്മിറ്റിയിൽ നടക്കില്ല. കുഞ്ഞനന്തൻ പറഞ്ഞിട്ടുണ്ട് ഇത് പാർട്ടി ആലോചിച്ചിട്ടുണ്ടെന്ന്. കുഞ്ഞനന്തൻ മോഹനനെ വിളിച്ചിട്ടുണ്ട്. മോഹനൻ ഗൂഢാലോചന നടത്തിയിട്ടില്ലെന്ന് പറയാൻ കഴിയില്ല. അതിനുള്ള തെളിവ് ലഭിച്ചിട്ടില്ലെന്ന് മാത്രമേയുള്ളൂ. മോഹനന് ഇതിൽ പങ്കുണ്ട്. ഒരു രാഷ്ട്രീയത്തിൽ വ്യത്യസ്ത അഭിപ്രായം പറഞ്ഞവരെ നശിപ്പിക്കാൻ ഒരു പാർട്ടി നേതൃത്വം തന്നെ തിരുമാനിക്കുകയാണ്. ഇത് അവർക്കുള്ള ഒരു പാഠമാണ്. ഹെെക്കോടതിയ്ക്ക് നന്ദി'.- കെ കെ രമ പ്രതികരിച്ചു.
