TRENDING:

മഞ്ചേശ്വരത്ത് യുഡിഎഫ് മത സംഘടനകളിൽ സ്വാധീനം ചെലുത്തി SDPI സ്ഥാനാർത്ഥിത്വം പിൻവലിപ്പിച്ചു: കെഎം അഷ്റഫ്

Last Updated:

മഞ്ചേശ്വരത്തെ ജയ പരാജയങ്ങൾ മൂന്നുമുന്നണികൾക്കും നിർണായകമാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാസർ​ഗോഡ്: ബിജെപി ആയിരത്തിൽ താഴെ വോട്ടിന് പരാജയപ്പെടുന്ന മഞ്ചേശ്വരത്ത് പത്രിക പിൻവലിപ്പിക്കാൻ മതസംഘടനകളുടെ ഇടപെടലുണ്ടായെന്ന് തുറന്നടിച്ച് പത്രിക പിൻവലിച്ച എസ്ഡിപിഐ സ്ഥാനാർത്ഥി കെഎം അഷറഫ്. യുഡിഎഫ് മത സംഘടനകളിൽ സ്വാധീനം ചെലുത്തിയാണ് തൻ്റെ സ്ഥാനാർത്ഥിത്വം പിൻവലിപ്പിച്ചതെന്ന് കെഎം അഷ്റഫ് ന്യൂസ് 18 നോട് പറഞ്ഞു.
കെ എം അഷ്റഫ്
കെ എം അഷ്റഫ്
advertisement

മണ്ഡലത്തിൽ മുന്നണികളുടെ ജയപരാജയങ്ങൾക്ക് നിർണായക ശക്തിയായി പിഡിപിയുമുണ്ട്. മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് പോരാട്ടം മൂന്ന് മുന്നണികൾക്കും നിർണായകമാണ്. 2016 ൽ 89 വോട്ടിനും 2021 ൽ 855 വോട്ടിനുമാണ് ബിജെപി സ്ഥാനാർത്ഥി കെസുരേന്ദ്രൻ പരാജയപ്പെട്ടത്.

മണ്ഡലത്തിൽ SDPI വോട്ടുകൾ നിർണായകമാണ്. അതുകൊണ്ടു തന്നെ SDPI നാമനിർദേശ പത്രിക നൽകിയതോടെ വിവാദമായി. മതേതര വോട്ടുകൾ ഭിന്നിപ്പിച്ച വർഗീയ ബിജെപിയെ സഹായിക്കാനാണ് SDPI മത്സരിക്കുന്നതെന്ന് ആരോപണം ഉയർന്നിരുന്നു. ഇതോടെ നാമനിർദ്ദേശ പത്രിക പിൻവലിക്കുന്നതിന് തൊട്ടുമുമ്പ് എസ്ഡിപിഐ സ്ഥാനാർത്ഥി കെ എം അഷ്റഫ് നാടകീയമായി പിന്മാറി. പത്രിക പിൻവലിപ്പിക്കാൻ യുഡിഎഫ് മതസംഘടനകളെ ഉപയോഗിച്ച് സമ്മർദ്ദം ചെലുത്തിയെന്ന് KM അഷറഫ് വെളിപ്പെടുത്തി.

advertisement

UDF നീക്കത്തിൽ മഞ്ചേശ്വരത്തെ എസ്ഡിപിഐ പ്രാദേശിക നേതൃത്വം കടുത്ത അതൃപ്തിയിലാണ്. യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ പരസ്യ പ്രതിഷേധവുമായി പ്രവർത്തകർ രംഗത്തിറങ്ങിയിട്ടുണ്ട്. യുഡിഎഫിന് അനുകൂലമായി തീരുമാനമെടുക്കില്ലെന്ന് അണികൾ ആവർത്തിക്കുന്നു.

ഇവിടെ PDP നിലപാടും നിർണായകമാണ്. സംസ്ഥാന വ്യാപകമായി ഇടതിന് പിന്തുണ പ്രഖ്യാപിച്ച പിഡിപി മഞ്ചേശ്വരത്ത് വേറിട്ട നയം സ്വീകരിക്കാനാണ് സാധ്യത. മഞ്ചേശ്വരത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് അവസാന റൗണ്ടിൽ വിജയസാധ്യതയിലേക്ക് എത്തുന്ന മുന്നണിയെ പിന്തുണയ്ക്കാനാണ് പിഡിപിയുടെ പ്രാദേശിക തീരുമാനം.

മഞ്ചേശ്വരത്തെ ജയ പരാജയങ്ങൾ മൂന്നുമുന്നണികൾക്കും നിർണായകമാണ്. പിഡിപിയും എസ്ഡിപിഐയും സ്വീകരിക്കുന്ന ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ആരെ തുണയ്ക്കും എന്നാണ് കാണേണ്ടത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കാലങ്ങളായി ബിജെപി രണ്ടാമത് വരുന്ന മണ്ഡലമാണ് മഞ്ചേശ്വരം. 2006 ൽ സിപിഎം ജയിച്ചതൊഴിച്ചാൽ മുസ്ലീംലീഗാണ് ഇവിടെ ജയിച്ചുവരുന്നത്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മഞ്ചേശ്വരത്ത് യുഡിഎഫ് മത സംഘടനകളിൽ സ്വാധീനം ചെലുത്തി SDPI സ്ഥാനാർത്ഥിത്വം പിൻവലിപ്പിച്ചു: കെഎം അഷ്റഫ്
Open in App
Home
Video
Impact Shorts
Web Stories