4 മണി മുതൽ 6 മണി വരെ ഉള്ള സമയങ്ങളിൽ എപ്പോൾ ചെന്നാലും നല്ല ചൂട് ചായയും കൂടെ ചെറുകടികളും കിട്ടും. തൻ്റെ കടയിൽ എത്തുന്നവരെ ചെറു ചിരിയോടെ ആണ് ഇക്ക സ്വീകരിക്കുന്നത്. കടയിൽ ചെല്ലുന്നവരുടെ മനസ് നിറയിപ്പിക്കുന്നതാണ് ആ കാഴ്ച്ച. ചായയും ചെറുകടികളും മാത്രം അല്ല ഇവകൂടാതെ മിഠായികളും അത്യാവശ്യം വേണ്ട സാധനങ്ങളും ഈ കൊച്ചു കടയിൽ കിട്ടും. ഇക്കയുടെ കടയിൽ സ്ഥിരമായി എത്താറുള്ളത് ബസ് ഡ്രൈവർമാരും കണ്ടക്ടർമാരും ആണ്. ഇക്കയുടെ ചായയെ പറ്റി അവർക്കെല്ലാം നല്ല അഭിപ്രായമാണുള്ളത്.
advertisement
ചായ കട തുടങ്ങുന്നതിന് മുൻപ് ഇക്ക ഗൾഫിൽ ആയിരുന്നു. നാട്ടിൽ വന്നതിന് ശേഷമാണ് ചായക്കട തുടങ്ങുന്നത്. ഇപ്പോൾ പ്രാരാബ്ദങ്ങൾ ഒന്നും ഇല്ലാതെ വളരെ സന്തോഷമായി മുന്നോട്ട് പോവുകയാണ് സലിം ഇക്ക. സ്വന്തമായി ഒരു കട തുടങ്ങിയേ പിന്നെ കല്യാണം കഴിച്ചു ഒരു വീടും വച്ചു. ഇക്കയും ഭാര്യയും രണ്ട് പിള്ളേരും അടങ്ങുന്നതാണ് ഇക്കയുടെ കുടുംബം.