പഠന കിറ്റുകളിലൂടെ വിദ്യാർഥികളിൽ വിമർശനാത്മക ചിന്ത, സർഗാത്മക ചിന്ത, ഡിജിറ്റൽ സാക്ഷരത തുടങ്ങിയ ജീവിത നൈപുണ്യങ്ങളുടെ വികാസം ഉറപ്പ് വരുത്തുകയും ചെയ്യുന്നു. അപ്പർ പ്രൈമറി തല പ്രവർത്തനങ്ങളിലൂടെ, ഹൈസ്കൂൾ തലത്തിലെ പ്രവർത്തനങ്ങൾ കുട്ടികളെ ഗവേഷണങ്ങളും ഇന്നവേഷൻ പ്രൊജക്‌ടുകളും ചെയ്യാൻ പ്രാപ്‌തരാക്കുന്നു. പ്രായോഗികത ഉറപ്പാക്കി സയൻസ്, ടെക്നോളജി, ഗണിതം, ആർട്‌സ്, എൻജിനീയറിങ് മേഖലകളിലെ അത്യന്താധുനിക സംവിധാനങ്ങളെ പരിചയപ്പെടുത്തുവാനും പ്രയോഗിക്കുവാനും അവസരമൊരുങ്ങും. വിദ്യാർഥികളുടെ സമഗ്രമായ വികസനമായിരിക്കും പദ്ധതിയിലൂടെ സാധ്യമാകുക. വിദ്യഭ്യാസ മേഖലയിലെ വിവിധ സംരംഭങ്ങളെ ഏകോപിപ്പിച്ച് അക്കാദമിക് സാമൂഹിക ശൃംഖലകളെയും, വിവിധ സ്ഥാപനങ്ങളെയും പ്രയോജനപ്പെടുത്തി, വിദ്യാർഥികൾക്ക് വ്യത്യസ്‌തമായ അനുഭവങ്ങളും, അവസരങ്ങളും സൃഷ്ടിക്കാൻ സാധിക്കുന്നു എന്നതാണ് പദ്ധതിയുടെ മറ്റൊരു പ്രത്യേകത.
advertisement
മൈക്രോസ്കോപ്പ്, വിവിധതരം ഇലക്ട്രോണിക് കമ്പോണൻസ്, ടൂൾസ്, ക്രാഫ്റ്റ് ഐറ്റംസ്, ത്രീഡി പ്രിൻ്റർ, വി. ആർ. എന്നിങ്ങനെ നിരവധി ആധുനിക സംവിധാനങ്ങൾ സ്ട്രീം ഹബ്ബിൽ വിദ്യാർഥികൾക്ക് ലഭ്യമാണ്. വിദ്യാഭ്യാസ അവാർഡുകളും വിതരണം ചെയ്‌തു. ഗ്രാമ പഞ്ചായത്ത് വൈ. പ്രസിഡൻ്റ് സി.എസ്. അസീസ് മുഖ്യ പ്രഭാഷണം നടത്തി. പിടിഎ പ്രസിഡൻ്റ് എം.എച്ച്. അബ്‌ദുസ്സമദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം അമ്പിളി ഗോപി, അങ്കമാലി ബി.പി.സി ഡോ. വി. വീണാലക്ഷ്‌മി, പ്രിൻസിപ്പൽ എം.എസ്. വൃന്ദ, ഹെഡ്‌മാസ്റ്റർ പി.എസ്. അനിൽകുമാർ, എൽ.പി.സ്കൂൾ ഹെഡ്മിസ്ട്രസ് ആർ. രജനി, എസ്.എം.സി. ചെയർമാൻ സി.എസ്. ഹരിപ്രസാദ്, എം.പി.ടി.എ. പ്രസിഡൻ്റ് ഷിജി കുര്യാക്കോസ് എന്നിവർ സംസാരിച്ചു.