മാലിന്യ സംസ്കരണത്തിൻ്റെ ഭാഗമായി നിരവധി പദ്ധതികളാണ് ഏലൂർ നഗരസഭ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നത്. ഉറവിട മാലിന്യ സംസ്കരണത്തിനായി 7500 ഓളം വീടുകളിൽ ബയോ കമ്പോസ്റ്റർ ബിന്നുകൾ വിതരണം ചെയ്തു. ജൈവ മാലിന്യ സംസ്കരണത്തിൻ്റെ ഭാഗമായി എയ്റോബിക് കമ്പോസ്റ്റ് ബിന്നുകളിൽ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യം ഒരുക്കുകയും ചെയ്തു. അജൈവമാലിന്യ സംസ്കരണത്തിലും ഏലൂരിലെ ഹരിത കർമ്മസേനാംഗങ്ങളുടെ പ്രവർത്തനങ്ങൾ ദേശീയ ശ്രദ്ധ നേടിയിരുന്നു. ശനിയാഴ്ച്ച അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സെൻ്ററിൽ മാലിന്യ സംസ്കരണ ബോർഡിൻ്റെ നേതൃത്വത്തിൽ നടക്കുന്ന കോൺക്ലേവിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം നൽകും.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
September 27, 2025 5:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kochi/
ഏലൂർ നഗരസഭയ്ക്ക് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ സിൽവർ അവാർഡ്