TRENDING:

ആർദ്ര കേരളം പുരസ്ക്കാരം: ആരോഗ്യ രംഗത്തെ മികവിന് അംഗീകാരം കരസ്ഥമാക്കി എറണാകുളം ജില്ലാ പഞ്ചായത്ത്

Last Updated:

പ്രഥമ ആയുഷ് കായകൽപ്പ അവാർഡിൽ ആയുർവേദ വിഭാഗത്തിൽ ജില്ലാ പഞ്ചായത്തിന് കീഴിലുളള ജില്ലാ ആയുർവേദ ആശുപത്രി ഒന്നാം സ്ഥാനം നേടി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആരോഗ്യ മേഖലയിൽ നടത്തിയ മികവുറ്റ പ്രവർത്തനങ്ങൾക്കുള്ള ആർദ്ര കേരളം പുരസ്ക്കാരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി എറണാകുളം ജില്ലാ പഞ്ചായത്ത്. തിരുവനന്തപുരം ടാഗോർ തീയറ്ററിൽ നടന്ന ചടങ്ങിൽ 10 ലക്ഷം രൂപയും പ്രശസ്തിഫലകവുമടങ്ങിയ പുരസ്‌കാരം മന്ത്രി വീണാ ജോർജിൽ നിന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടൻ ഏറ്റുവാങ്ങി. സംസ്ഥാന ആരോഗ്യ വകുപ്പ് ഏർപ്പെടുത്തിയ പ്രഥമ ആയുഷ് കായകൽപ്പ അവാർഡിൽ ആയുർവേദ വിഭാഗത്തിൽ ജില്ലാ പഞ്ചായത്തിന് കീഴിലുളള ജില്ലാ ആയുർവേദ ആശുപത്രി ഒന്നാം സ്ഥാനവും ഹോമിയോ വിഭാഗത്തിൽ ജില്ലാ ഹോമിയോ ആശുപത്രി രണ്ടാം സ്ഥാനവും അലോപ്പതി വിഭാഗത്തിൽ ആലുവ ജില്ലാ ആശുപത്രി കമൻഡേഷൻ അവാർഡും നേടി. ജില്ലാ പഞ്ചായത്തിൻ്റെ കീഴിലുള്ള ആലുവ ജില്ലാ ആശുപത്രി, കച്ചേരിപ്പടി ജില്ലാ ആയുർവേദ ആശുപത്രി, പുല്ലേപ്പടി ജില്ലാ ഹോമിയോ ആശുപത്രി എന്നീ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും, രോഗി സൗഹൃദമാക്കാനും, മാലിന്യ സംസ്കരണം ഉറപ്പുവരുത്താനും കഴിഞ്ഞു.
ആർദ്ര കേരളം പുരസ്ക്കാരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി എറണാകുളം ജില്ലാ പഞ്ചായത്ത്
ആർദ്ര കേരളം പുരസ്ക്കാരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി എറണാകുളം ജില്ലാ പഞ്ചായത്ത്
advertisement

പഞ്ചായത്തുകളുടെ പരിധിയിലുള്ള ഡയാലിസിസ് രോഗികളെ സഹായിക്കുന്നതിനായി നടപ്പിലാക്കിയ കാരുണ്യ സ്മാർശം പദ്ധതി, ഹീമോഫീലിയ രോഗികൾക്കുള്ള സഹായ പദ്ധതി, കരൾമാറ്റ ശസ്ത്രക്രിയക്ക് വിധേയരായവർക്കുള്ള സൗജന്യ മരുന്ന് വിതരണം, കാൻസർ കെയർ പദ്ധതി എന്നിവ ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ച് നടപ്പിലാക്കി. അലോപ്പതി ആയുർവേദം ഹോമിയോ വിഭാഗങ്ങളിൽ ജില്ലാ തലത്തിൽ വ്യാപകമായി പാലിയേറ്റ് കെയർ പദ്ധതി, വയോരക്ഷ, മാതൃവന്ദനം തുടങ്ങിയ സൗജന്യ മരുന്ന് വിതരണ പദ്ധതികൾ നടപ്പിലാക്കി. ആരോഗ്യ സംരക്ഷണത്തിനായി മുഴുവൻ പഞ്ചായത്തുകളിലും ഓപ്പൺജിമ്മുകൾ സ്ഥാപിച്ചു. ആരോഗ്യരംഗത്ത് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ മികവുറ്റ പദ്ധതികളാണ് ആർദ്ര കേരളം പുരസ്ക്കാരത്തിന് അർഹമാക്കിയതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടൻ പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kochi/
ആർദ്ര കേരളം പുരസ്ക്കാരം: ആരോഗ്യ രംഗത്തെ മികവിന് അംഗീകാരം കരസ്ഥമാക്കി എറണാകുളം ജില്ലാ പഞ്ചായത്ത്
Open in App
Home
Video
Impact Shorts
Web Stories