TRENDING:

Cleanliness index | മാലിന്യനീക്കത്തിൽ വീഴ്ച; ശുചിത്വ സൂചികയിൽ കൊച്ചിയുടെ സ്ഥാനം അഞ്ചിൽ നിന്ന് 324 ലേക്ക്

Last Updated:

രൂക്ഷ വിമർശനം ഉന്നയിച്ച് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: കൊച്ചി നഗരത്തിലെ (Kochi city) മാലിന്യ നിർമാർജനത്തിൽ കോർപറേഷനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ രംഗത്ത്. പുലർച്ചെ 7 മണിക്ക് എറണാകുളം മറൈൻ ഡ്രൈവിലെ വാക്ക് വേയിൽ  മന്ത്രിയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനത്തിന് നേതൃത്വം നൽകിയ ശേഷമായിരുന്നു രൂക്ഷ വിമർശനം ഉന്നയിച്ചത്. ശുചിത്വ സൂചികയിൽ കഴിഞ്ഞ ഏഴ് കൊല്ലം കൊണ്ട് കൊച്ചി അഞ്ചാം സ്ഥാനത്ത് നിന്നും 324-ാം സ്ഥാനത്തേക്ക് കൂപ്പ് കുത്തിയ സാഹചര്യം  ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം.
കൊച്ചി കോർപറേഷൻ
കൊച്ചി കോർപറേഷൻ
advertisement

ഒരു വ്യവസായ നഗരമായ കൊച്ചിയിലെ മാലിന്യങ്ങൾ യഥാസമയം നീക്കം ചെയ്യാത്തത് ഖേദകരമാണെന്ന് കേന്ദ്ര വാണിജ്യമന്ത്രിയായ പീയൂഷ് ഗോയൽ പറഞ്ഞു. കൊച്ചി നഗരത്തിലെ മാലിന്യം യഥാസമയം നീക്കുന്നതിൽ കോർപറേഷൻ്റെ ഇടപെടൽ കാര്യക്ഷമമല്ലെന്നും അദ്ദേഹം വിമർശിച്ചു.

പി.എം. ഗതിശക്തി പദ്ധതിയെ ഭാവിയില്‍ ലോകരാജ്യങ്ങള്‍ പിന്തുടരുമെന്ന് കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍ ഇന്നലെ കൊച്ചിയിൽ പറഞ്ഞിരുന്നു. കൊച്ചിയില്‍ എന്‍.ഐ.സി.ഡി.സി. സംഘടിപ്പിച്ച നിക്ഷേപക സമ്മേളനത്തില്‍ സംസാരിക്കുകയായിരുക്കുകയായിരുന്നു അദ്ദേഹം.

കൊച്ചി നഗരത്തിൽ നടന്ന ശൂചീകരണ പ്രവർത്തനങ്ങളിൽ ബി.ജെ.പി. പ്രവർത്തകർക്കൊപ്പം മന്ത്രി പീയൂഷ് ഗോയൽ പങ്കെടുത്തു.

advertisement

അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ഇന്ത്യ ഒരു ലക്ഷം കോടിരൂപയുടെ സമുദ്രോൽപന്ന കയറ്റുമതി ലക്ഷ്യമിടുന്നതായി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കേരളം ഉൾപ്പെടെയുള്ള നാല് സംസ്ഥാനങ്ങളിലെ മൽസ്യത്തൊഴിലാളി നേതാക്കളുമായി കൊച്ചിയിൽ കൂടിക്കാഴ്ച നടത്തിയശേഷമാണ് മന്ത്രിയുടെ പ്രതികരണം.

സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റി ആസ്ഥാനം കൊച്ചിയിൽ നിന്ന് മാറ്റാൻ നീക്കം നടക്കുന്നതായുള്ള ആരോപണങ്ങളെ മന്ത്രി തള്ളിക്കളഞ്ഞു. യു.എ.ഇ., ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറിന് രൂപം നൽകിയിട്ടുണ്ടെന്നും യുകെയുമായും കാനഡയുമായും കരാറിനായുള്ള ചർച്ച നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെയാണ് മാലിന്യ നീക്കവിഷയത്തിൽ മന്ത്രയുടെ വിമർശനം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Cleanliness index | മാലിന്യനീക്കത്തിൽ വീഴ്ച; ശുചിത്വ സൂചികയിൽ കൊച്ചിയുടെ സ്ഥാനം അഞ്ചിൽ നിന്ന് 324 ലേക്ക്
Open in App
Home
Video
Impact Shorts
Web Stories