TRENDING:

മികച്ച കർഷകർക്ക് ആദരവുമായി കൊച്ചി വാഴക്കുളം ബ്ലോക്കിൽ കിസാൻ മേള സംഘടിപ്പിച്ചു

Last Updated:

പ്രാദേശികമായി കർഷകർ ഉത്പാദിപ്പിച്ച കാർഷിക വിളകളുടെയും മൂല്യ വർദ്ധിത ഉത്പന്നങ്ങളുടെയും യന്ത്രോപകരണങ്ങളുടെയും പ്രദർശനവും വിൽപനയും മേളയുടെ ഭാഗമായി നടന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഭാരതീയ കൃഷി പദ്ധതിയുടെ ഭാഗമായി വാഴക്കുളം ബ്ലോക്കിൽ കിസാൻ മേള സംഘടിപ്പിച്ചു. പി വി ശ്രീനിജിൻ എംഎൽഎ മേള ഉദ്ഘാടനം ചെയ്തു. മേളയുടെ ഭാഗമായി കാർഷിക സെമിനാർ, പ്രാദേശികമായി കർഷകർ ഉത്പാദിപ്പിച്ച കാർഷിക വിളകളുടെയും മൂല്യ വർദ്ധിത ഉത്പന്നങ്ങളുടെയും യന്ത്രോപകരണങ്ങളുടെയും പ്രദർശനവും വിൽപനയും, കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് കാമ്പയിൻ, കാർഷിക ക്വിസ്, കിസാൻ ക്രെഡിറ്റ് കാർഡ് ബോധവൽക്കരണ ക്യാമ്പ് എന്നിവ സംഘടിപ്പിച്ചു. കാർഷിക യന്ത്രങ്ങളുടെ സർവീസിനും റിപ്പയറിങ്ങിനുമായി അപേക്ഷ സ്വീകരിക്കൽ എന്നിവ നടന്നു. സംസ്ഥാന കർഷക അവാർഡ് ജേതാവ് റംലത്ത് അൽഹാദ്, ജില്ലയിലെ മികച്ച കർഷകനായി തിരഞ്ഞെടുക്കപ്പെട്ട ടി ടി വിജയൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
പി വി ശ്രീനിജിൻ എം.എൽ.എ മേള ഉദ്ഘാടനം ചെയ്തു.
പി വി ശ്രീനിജിൻ എം.എൽ.എ മേള ഉദ്ഘാടനം ചെയ്തു.
advertisement

വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ എം അൻവർ അലി അധ്യക്ഷനായി. കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഗീത ആർ. ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അജി ഹക്കീം, സ്ഥിരം സമിതി അധ്യക്ഷരായ അസീസ് മൂലയിൽ, ഷാജിത നൗഷാദ്, ലിസി സെബാസ്റ്റ്യൻ, അംഗങ്ങളായ കെ എം സിറാജ്, ഷീജ പുളിക്കൽ, സതി ഗോപി, കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ പി അനിത, കൃഷി ഓഫീസർമാരായ പി എ അരുൺകുമാർ, ടി എം മീര, സാന്ദ്ര മരിയ മാത്യു, അമൃത ലക്ഷ്മി എന്നിവർ പങ്കെടുത്തു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kochi/
മികച്ച കർഷകർക്ക് ആദരവുമായി കൊച്ചി വാഴക്കുളം ബ്ലോക്കിൽ കിസാൻ മേള സംഘടിപ്പിച്ചു
Open in App
Home
Video
Impact Shorts
Web Stories